കൊച്ചി: കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയെ തീറെഴുതി ഗ്രാമീണ കര്‍ഷകനെ വാഗ്ദാനങ്ങള്‍ നല്കി അപമാനിക്കുന്ന ബജറ്റാണ് ഇതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി. സി സെബാസ്റ്റ്യന്‍. ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അട്ടിമറിച്ച കേന്ദ്രബജറ്റ് നിരാശാജനകമാണ്. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഗ്രാമീണ കര്‍ഷകര്‍ക്ക് പ്രായോഗിക തലത്തില്‍ നേട്ടമുണ്ടാക്കില്ല. പകരം ആഗോള കാര്‍ഷിക സ്വത്ര്രന്ത വിപണിയായി ഇന്ത്യമാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും, പുതുമയും ആകര്‍ഷകമായ കാര്‍ഷിക പദ്ധതികളുമില്ലാത്ത ബജറ്റ് കാര്‍ഷികമേഖലെ വരുംനാളുകളില്‍ പുറകോട്ടടിക്കും. അദ്ദേഹം പറഞ്ഞു.