ജക്കാര്‍ത്ത: ഇഡോനേഷ്യയിലെ ജക്കാര്‍ത്ത അതിരൂപതയില്‍ ദേവാലയം പണിയാന്‍ അനുവാദം ലഭിച്ചു. 34 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ അനുവാദം ലഭിച്ചിരിക്കുന്നത്. ജക്കാര്‍ത്ത ഗവര്‍ണര്‍ ആനീസ് റാസ്യെദ് ബാസ്വേഡനാണ് ടാംബോറ ക്രൈസ്റ്റ് പീസ് ഇടവകയ്ക്ക് ദേവാലയം പണിയാന്‍ അനുവാദം നല്കിയത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങ് ഇടവകയുടെ യൂട്യൂബ് ചാനല്‍ ലൈവായി സംപ്രേഷണം ചെയ്തു.
ക്രിസ്തുമസിന് ഏതാനും ദിവസം മുമ്പ് ഇങ്ങനെയൊരു അനുവാദം നല്കിയതില്‍ കര്‍ദിനാള്‍ സുഹാര്‍യോ ഗവര്‍ണര്‍ക്ക് നന്ദി അറിയിച്ചു. 34 വര്‍ഷമായി ഒരു ദേവാലയം പണിയാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. നിരവധിയായ അനുഭവങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഇന്ന് ദൈവം താങ്കളെ ഞങ്ങളുടെ അരികിലേക്ക് അയച്ചു. അവിശ്വസനീയം. ഫാ. ഹിരോനിമസ് ചടങ്ങില്‍ പറഞ്ഞു.