ജക്കാര്‍ത്ത: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയില്‍ ക്രൈസ്തവവിശ്വാസം വര്‍ദ്ധിക്കുന്നതായി വാര്‍ത്തകള്‍. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യമായ ഇഡോനേഷ്യ ഏറ്റവും കൂടുതല്‍ മു്സ്ലീം ഭൂരിപക്ഷ രാജ്യമാണ്. 272. 23 മില്യന്‍ ജനസംഖ്യയുള്ള ഇവിടെ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ 20.4 മില്യനും കത്തോലിക്കര്‍ 8.4 മില്യനുമാണ്.
രണ്ടുവിഭാഗവും ചേര്‍ന്നാല്‍ 10.58 ശതമാനം ക്രൈസ്തവപ്രാതിനിധ്യമേ ഇവിടെയുളളൂ ഇഡോനേഷ്യയിലെ 86.88 ശതമാനവും മുസ്ലീമുകളാണ്. 2010ലെ സെന്‍സസ് പ്രകാരം 9.87ശതമാനം ക്രൈസ്തവരാണ്. ഏകദൈവവിശ്വാസവും മാനുഷികതയും ഐക്യവും ജനാധിപത്യവും എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതാണ് ഇഡോനേഷ്യയുടെ ഭരണഘടന. പക്ഷേ ചില തീവ്രവാദഗ്രൂപ്പുകള്‍ ഇത് തകിടം മറിക്കുകയും ക്രൈസ്തവര്‍ക്ക്‌നേരെ പീഡനങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നുണ്ട്.
ഓപ്പണ്‍ ഡോര്‍സ് കണക്കുപ്രകാരം മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ 47 ാം സ്ഥാനത്താണ് ഇഡോനേഷ്യ.