‘പാപ്പായെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ഭയക്കേണ്ടതില്ല’


ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വാഗതം ചെയ്യുന്നതില്‍ ഇന്ത്യ ഭയക്കേണ്ടതില്ലെന്ന് യുകെയില്‍ നിന്ന് പ്രസി്ദ്ധീകരിക്കുന്ന catholicherald അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനകം പലതവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ ക്ഷണം കിട്ടാത്തതാണ് സന്ദര്‍ശനം നീണ്ടുപോകുന്നതിന് കാരണമെന്ന് വ്യക്തമായ സ്ഥിതിക്കാണ് പത്രം ഇങ്ങനെയൊരു അഭിപ്രായപ്രകടനവും നിരീക്ഷണവും നടത്തിയിരിക്കുന്നത്.

വത്തിക്കാന് മാര്‍പാപ്പയുടെ സുരക്ഷാകാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രാപ്തിയുണ്ടെന്നും ചൈനയില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമായിരുന്നിട്ടും വത്തിക്കാനും ചൈനയും തമ്മില്‍ പ്രൊവിഷ്യനല്‍എഗ്രിമെന്റ് നടത്താന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ ശുഭസൂചനകള്‍ ഉണ്ടെന്നും ലേഖനം പറയുന്നു. ചൈനയിലേതുപോലെ ഏകാധിപത്യഭരണമല്ല ഇന്ത്യയിലുള്ളതും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ.

വിവിധ മതങ്ങള്‍ ഇവിടെ സഹവര്‍ത്തിത്തോടെ കഴിയുന്നുമുണ്ട്. പാപ്പായുടെ സന്ദര്‍ശനം ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ ശക്തമായ സന്ദേശമായിരിക്കും നല്കുന്നത്. സഹിഷ്ണുതയ്ക്ക് പുറംതിരിഞ്ഞുനിലക്കുന്ന രാജ്യമല്ല ഇന്ത്യയെന്ന് അതിലൂടെ വ്യക്തമാകുകയും ചെയ്യുമെന്നും ലേഖനം വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.