ഉത്കണ്ഠകളെല്ലാം മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കൂ, അമ്മ നമ്മെ ആശ്വസിപ്പിക്കും

ലോകത്തിലെ എല്ലാ നല്ല അമ്മമാരെയും അതിശയിപ്പിക്കുന്ന വിധത്തില്‍ നന്മയും സ്‌നേഹവുമുള്ളവളാണ് സ്വര്‍ഗ്ഗത്തിലെ നമ്മുടെ നല്ല അമ്മ. സ്വപുത്രനാല്‍ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടവളായ അവള്‍ ഭൂമിയിലായിരുന്നപ്പോള്‍ എന്നതുപോലെ തന്നെ സ്വര്‍ഗ്ഗത്തിലായിരിക്കുമ്പോഴും നമ്മെ സഹായിക്കാന്‍ സന്നദ്ധയാണ്. സ്വര്‍ഗ്ഗത്തിന്റെ സിംഹാസനങ്ങളില്‍ നിന്ന് അവള്‍ നമ്മെ ഉറ്റുനോക്കുന്നുമുണ്ട്. അതുകൊണ്ട് നമ്മുടെ ഹൃദയവികാരങ്ങളും വിചാരങ്ങളും സങ്കടങ്ങളും ഉത്കണ്ഠകളുമെല്ലാം അമ്മ നന്നായി മനസ്സിലാക്കുന്നു. ആ അമ്മയോട് നമ്മുടെ വിഷമങ്ങള്‍ തുറന്നുപറയാന്‍ മറക്കരുത്, മടിക്കരുത്.

അമ്മ തനിക്കുള്ള പ്രത്യേകമായ കൃപകള്‍ കൊണ്ട് നമ്മുടെ ഹൃദയത്തിന്റെ സങ്കടങ്ങളെ തുടച്ചുനീക്കും. ജീവിതത്തില്‍ പ്രതിസന്ധികളും പ്രതികൂലങ്ങളും തിരമാല പോലെ അടിച്ചുകയറുമ്പോള്‍ നമുക്ക് ആശ്രയിക്കാനും ആശ്വസിക്കാനും കഴിയുന്ന വലിയ അഭയകേന്ദ്രമാണ് അമ്മയുടെ വിമലഹൃദയം.

അമ്മേ അമ്മയുടെ വിമലഹൃദയത്തില്‍ എനിക്കും ഇടം നല്കണമേ എന്ന് പ്രാര്‍ത്ഥിക്കാം. എന്റെ ആവശ്യങ്ങളില്‍ എന്റെ സഹായത്തിനെത്തണമേ. പ്രയാസങ്ങളില്‍ ആശ്വസിപ്പിക്കണമേ. ദൗര്‍ബല്യങ്ങളില്‍ ശക്തി നല്കണമേ. ഇപ്പോഴും എപ്പോഴും മരണസമയത്തും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.