സകലതും ക്ഷമിക്കുന്ന കോടതിയാണ് അമ്മയെന്നാണ് പൊതുവെ വിശ്വാസം. മക്കള്‍ ചെയ്യുന്ന ഏതു തെറ്റും അമ്മമാര്‍ ക്ഷമിക്കും. അടുത്തകാലത്ത് മദ്യപിച്ചുവന്ന മകന് അമ്മയെ മര്‍ദ്ദിച്ചതിന്റെ വാര്‍ത്തയും ചിത്രവും നാം പലരും ഓര്‍ക്കുന്നുണ്ടാവും. പക്ഷേ കേസ് വന്നപ്പോള്‍ അമ്മ പറഞ്ഞത് തനിക്ക് അതിലൊന്നുംപരാതിയില്ലെന്നാണ്.
ലോകത്തിലെ സാധാരണക്കാരിയായ ഒരു അമ്മയ്ക്ക് പോലും തന്നെ വേദനിപ്പിക്കുന്ന മക്കളോട് ഇത്രയധികം നിരുപാധികം ക്ഷമിക്കുമെങ്കില് പരിശുദ്ധ അമ്മ എന്തുമാത്രം സഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തെ മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില പാപങ്ങളുണ്ട്.
ആ പാപങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുന്നതും അവയില്‍ നിന്ന് നാം അകന്നുനില്ക്കുന്നതും പരിശുദ്ധ അമ്മയെ വേദനിപ്പിക്കാതിരിക്കാന്‍ ഏറെ സഹായിക്കും. മാതാവിന്റെ വിമലഹൃദയത്തെ മുറിപ്പെടുത്തുന്നത് അഞ്ചു പാപങ്ങളാണ്. അവ ചുവടെ പറയുന്നു.
മാതാവിന്റെ അമലോഭ്തവ ജനനത്തിനെതിരായ പാപങ്ങള്‍
മറിയത്തിന്റെ നിത്യകന്യകാത്വത്തിനെതിരായുള്ള പാപങ്ങള്‍
മറിയ്ത്തിന്റെ ദൈവമാതൃത്വത്തിനെതിരായുളള പാപങ്ങള്‍
കൊച്ചുകുട്ടികള്‍ക്കെതിരായുള്ള പാപങ്ങള്‍
പരിശുദ്ധ അമ്മയുടെ ചിത്രങ്ങളും രൂപങ്ങളും നിന്ദിക്കുന്നത്.
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തെ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.