സര്‍ക്കാരിന്റെ ഇടപെടല്‍; മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പൊതുദര്‍ശനം ഒഴിവാക്കി

ഇടുക്കി: കാലം ചെയ്ത ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരത്തിന്റെ മുന്നോടിയായുളള പൊതുദര്‍ശനം ഒഴിവാക്കി. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുദര്‍ശനം റദ്ദാക്കിയത്.

നാളെ 2.30 ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലിലായിരിക്കും സംസ്‌കാരശുശ്രൂഷകള്‍ നടക്കുന്നത്. ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.

പൊതുദര്‍ശനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ രൂപതയില്‍ നിന്ന് അറിയിച്ചിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.