കുടുംബപ്രാര്‍ത്ഥനകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ജപമാല. കൂട്ടം കൂടിയുളള അത്തരം പ്രാര്‍ത്ഥനകളില്‍ പക്ഷേ നാം എങ്ങനെയാണ് ജപമാല ചൊല്ലുന്നത്? എങ്ങനെയും ഓടിച്ചിട്ട് തീര്‍ത്ത് ടിവി കാണാനോ ഫോണ്‍ വിളിക്കാനോ അത്താഴം കഴിക്കാനോ ഉളള തിരക്കിലായിരിക്കും നാം ജപമാല ചൊല്ലുന്നത്.
എന്നാല്‍ വാസുല റിഡന് പരിശുദ്ധ അമ്മ നല്കിയ സന്ദേശത്തില്‍ എങ്ങനെയാണ് ജപമാല ചൊല്ലേണ്ടതെന്ന് കൃത്യമായി പറയുന്നുണ്ട്.അത് ഇപ്രകാരമാണ്.
സാവധാനം ജപമാല ചൊല്ലുക. സാവധാനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മറ്റുള്ളവരെ കൂടി പഠിപ്പിക്കുക. അധരങ്ങള്‍ കൊണ്ട് വേഗം ചൊല്ലിത്തീര്‍ത്തിട്ട് ഒരു പ്രയോജനവും ഇല്ല. ഓരോ പ്രാര്‍ത്ഥനയും ഹൃദയത്തില്‍ നിന്ന് വരണം. നീ എന്താണ് ചൊല്ലുന്നതെന്ന് നീ അറിയണം. ഓരോ രഹസ്യവും ധ്യാനിക്കാന്‍ സമയമെടുക്കുക.