സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നവും കാത്തിരിപ്പുമാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും ആ സ്വപ്‌നത്തിലേക്ക് എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടാണ് അതില്‍ പ്രധാനപ്പെട്ടത്. ലോണെടുത്തും കടം വാങ്ങിയും വീടുപണി തുടങ്ങിയ ചിലര്‍ക്ക് ബാക്കിയാകുന്ന വീടുപണി വല്ലാത്തൊരു വേദനയും നൊമ്പരവുമാണ്. ഇനിയും ചിലര്‍ക്കാകട്ടെ അത്തരമൊരു സ്വപ്‌നത്തിലേക്ക് എത്തിച്ചേരാന്‍ ഇതുവരെയും കഴിഞ്ഞിട്ടുണ്ടാവില്ല. കാരണം എന്തുമാവട്ടെ, പ്രശ്‌നം എന്തുമാവട്ടെ വീടും വീടുപണിയുമായി നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും നമുക്ക് ദൈവസന്നിധിയിലേക്ക് സമര്‍പ്പിക്കാം. നമ്മുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങിവരാന്‍ ശക്തിയുള്ളവനാണ്‌നമ്മുടെ ദൈവം. അവിടുന്ന് വചനങ്ങളിലൂടെ നമുക്ക് നല്കിയ വാക്ക് അവിടുന്ന് ഒരിക്കലും തെറ്റിക്കുകയുമില്ല. അതുകൊണ്ട് വചനത്തിന്റെ ശക്തിയില്‍ വിശ്വസിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. ഇതാ അതിന് സഹായകരമായ ചില വചനങ്ങള്‍:
സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു:വീട് പണിതു അതിൽ വസിക്കുവിൻ.(ജെറമിയ 29 : 5 )
എന്റെ ജനം സമാധാനപൂർണമായ വസതിയിൽ പാർക്കും:സുരക്ഷിതമായ ഭവനങ്ങളിലും (യെശയ്യാ 32 :18 )
ആദ്യം പുറത്തെ ജോലികൾ ക്രമപ്പെടുത്തുക; വയലിലും എല്ലാം സജ്ജീകരിക്കുക ; അതിനുശേഷം വീടുപണി തുടങ്ങുക (സുഭാഷിതങ്ങൾ 24 : 27 )
. നിങ്ങൾ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാൽ ,ആ ദേശം ഞാൻ നിങ്ങൾക്ക് അവകാശമായി തന്നിരിക്കുന്നു.(സംഖ്യ 33 : 53 )
ദൈവത്തിനു ഒന്നും അസാധ്യമല്ല (ലൂക്ക 1 : 37 )