ഹോംങ്കോംഗ്: ഹോംങ്കോംഗിലെ മതസ്വാതന്ത്ര്യത്തിന്മേല്‍ ചൈനീസ് ഭരണകൂടം കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് വിശ്വാസജീവിതത്തില്‍ പ്രതിസന്ധി രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഡിസ്‌ക്കഷനില്‍ ഒരു ക്രൈസ്തവ പുരോഹിതന്‍ പങ്കുവച്ചതായ കാര്യങ്ങളാണ് വാര്‍ത്തയിലുള്ളത്. ഹോംങ്കോഗിലെ റിലിജീയസ് അഫയേഴ്‌സ് ബ്യൂറോ ഗവണ്‍മെന്റുമായി രജിസ്ട്രര്‍ ചെയ്യേണ്ടിവരുമോയെന്നുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു. ചൈനയിലേതിന് സമാനമായ ഇത്തരം സാഹചര്യം രാജ്യത്തുണ്ടാവുകയാണെങ്കില്‍ അത് അണ്ടര്‍ഗ്രൗണ്ട് സഭകളുടെ രൂപീകരണത്തിനും വഴിതെളിക്കും. തുടര്‍ന്ന് അണ്ടര്‍ഗ്രൗണ്ട് മെത്രാന്മാരും അണ്ടര്‍ഗ്രൗണ്ട് വൈദികരും രൂപപ്പെടും.
ചൈനയുടെ സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയനാണ് ഹോംങ്കോംഗ്. ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും മതപരമായ സ്വാതന്ത്ര്യം ഇവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. മതപരമായ സ്വാതന്ത്ര്യമാണ് രാ്ജ്യത്ത് ഇതുവരെ അവശേഷിച്ചിരിക്കുന്നത്. അത് പോലും നിഷേധിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ആശയപരമായ നയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടാണ് ചൈനീസ് ഭരണകൂടം മതപരമായ വിശ്വാസത്തിന് നേരെ ആക്രമണം നടത്തുന്നത്.
ഇത് പ്രധാനമായും വിദ്യാഭ്യാസത്തിലൂടെയാണ് നടപ്പിലാക്കുന്നതും.വരും കാലങ്ങളില്‍ രാജ്യത്തെ മതസ്വാതന്ത്ര്യം തടസപ്പെടുന്നതിനെ ആശങ്കയോടെയാണ് ജനങ്ങളും വിശ്വാസികളും കാണുന്നത്.