ഹോംങ് കോംഗ് കത്തോലിക്കരെ ആദ്യമായി വീഡിയോ സന്ദേശത്തിലൂടെ സംബോധന ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഹോംങ് കോംഗിലെ കത്തോലിക്കാ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി വീഡിയോ സന്ദേശം നല്കി. ഹോംങ് കോംഗ് രൂപതാധ്യക്ഷന്‍ ബിഷപ് സ്റ്റീഫനുമായി മാര്‍പാപ്പ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് ശേഷമായിരുന്നു വീഡിയോ.

ഹോംങ് കോംഗിലും ചൈനയിലും വളരെ രൂക്ഷമായ രീതിയില്‍ കോവിഡ് ഈ മാസം മുതല്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനതകളെ ആശീര്‍വദിച്ചുകൊണ്ട് പാപ്പ വീഡിയോ സന്ദേശം നല്കിയിരിക്കുന്നത്.

നിങ്ങളുടെ വിശ്വാസത്തിനും യേശുക്രിസ്തുവിനോടും അവിടുത്തെ അമ്മയായ പരിശുദ്ധ മറിയത്തോടും ഉള്ള സ്‌നേഹത്തിന് ഞാന്‍ നന്ദി പറയുന്നു. കര്‍ത്താവിനോടുകൂടെ നടക്കുക. ചില സമയങ്ങളില്‍ നമ്മുടെ യാ്ത്രകളില്‍ നമ്മുടെ കാഴ്ചവെട്ടത്തില്‍ കര്‍ത്താവ് മറഞ്ഞിരിക്കുന്നതുപോലെ തോന്നിയേക്കാം. പക്ഷേ എപ്പോഴും അവിടുന്ന് നമ്മോടു കൂടെയുണ്ട്. അതിന് പ്രത്യാശയോടെയുള്ള കാത്തിരിപ്പ് അത്യാവശ്യമാണ്. ഞാന്‍ നിങ്ങളോടു കൂടെയുണ്ട്. നിങ്ങളെ അത്യധികം സ്‌നേഹിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ദയവായി എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. ഇറ്റാലിയന്‍ ഭാഷയില്‍ നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

മീഡിയായിലൂടെ ആദ്യമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഹോംങ് കോംഗ് ജനതയെ അഭിസംബോധന ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.