റോം: ഈശോയെ വിചാരണയ്ക്കും മരണത്തിനുമായി കൊണ്ടുപോയ ഹോളി സ്റ്റെയേഴ്സ് മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുവണക്കത്തിനായി തുറന്നുകൊടുക്കുന്നു. ഈ കോവണിപ്പടിയിലൂടെയാണ് ക്രിസ്തുവിനെ മരണത്തിനും വിധിക്കുമായി കൊണ്ടുപോയതെന്നാണ് പരമ്പരാഗതമായ ക്രിസതീയ വിശ്വാസം. ഏപ്രില്‍ 11 മുതല്‍ ജൂണ്‍ 9 വരെയാണ് വിശ്വാസികള്‍ക്ക് പൊതു ദര്‍ശനത്തിനുള്ള സൗകര്യമുള്ളത്.
ഇങ്ങനെയൊരു സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ് എന്ന് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പൗലോ വിയോലിനി പറഞ്ഞു. പഴയ തടി നീക്ക്ം ചെയ്താണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.
നാലാം നൂറ്റാണ്ടില്‍ ഹെലേന രാജ്ഞിയാണ് ഈ സ്റ്റെയര്‍ റോമിന് കൈമാറിയത് എന്നാണ് പാരമ്പര്യം. ഈശോയെ കുരിശില്‍ തറച്ചുകൊന്ന കുരിശിന്റെ അവശിഷ്ടം കണ്ടെത്തിയതും ഹെലേന രാജ്ഞിയായിരുന്നു സെന്റ് ജോണ്‍ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയ്ക്ക് സമീപത്തായുള്ള സ്റ്റെയര്‍ ആദ്യമായി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത് നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിക്സ്റ്റസ് അഞ്ചാമന്റെകാലത്തായിരുന്നു. 1724 ല്‍ ദൈവദാസനായ പോപ്പ് ബെനഡിക്ട് പതിമൂന്നാമന്‍ ഹോളി സ്‌റ്റെയറിന്റെ സുരക്ഷയ്ക്കുവേണ്ടി അത് പൊതിഞ്ഞുവയ്ക്കുകയും മാര്‍ബിള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു.