പരിശുദ്ധാത്മാവിനോടുള്ള മനോഹരമായ രണ്ടു പ്രാര്‍ത്ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തിനിടയില്‍ വിശ്വാസികള്‍ക്കായി സമ്മാനിച്ചു. നമുക്ക് പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമുളളപ്പോള്‍ എങ്ങനെയാണ് സഹായത്തിനായി പ്രാര്‍ത്ഥിക്കേണ്ടത് എന്നാണ് പാപ്പ ഈ പ്രാര്‍ത്ഥനയിലൂടെ പഠിപ്പിക്കുന്നത്. പാപ്പായുടെ പ്രാര്‍ത്ഥനയുടെ സ്വതന്ത്രാവിഷ്ക്കാരം ചുവടെ ചേര്‍ക്കുന്നു
വരിക വരിക പരിശുദ്ധാത്മാവേ, എന്റെ ഹൃദയം ഊഷ്മളമാക്കുക. എന്നിലേക്ക് വന്ന് എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക. പിതാവിനെയും പുത്രനെയും നോക്കുവാന്‍ എന്നെ പഠിപ്പിക്കുക. വിശ്വാസത്തിന്റെ പാതയെന്നെ പഠിപ്പിക്കുക. എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്നും എല്ലാറ്റിനെക്കാള്‍ ഉപരിയായി സ്നേഹിക്കേണ്ടത് എങ്ങനെയെന്നും എന്നെ പഠിപ്പിച്ചാലും.
പ്രത്യാശയുടെ മനോഭാവം എന്നെ പഠിപ്പിച്ചാലും. പരിശുദ്ധാത്മാവേ, എനിക്ക് അങ്ങയുടെ മുഖം അറിയില്ല, ഞങ്ങള്‍ക്കാര്‍ക്കും അതറിയില്ല. പക്ഷേ ഒരു കാര്യം എനിക്കറിയാം. അങ്ങ് ശക്തിയാണെന്ന്.. പ്രകാശമാണെന്ന്.. എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ.വരിക പരിശുദ്ധാത്മാവേ.
ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ ആദ്യ വെല്ലുവിളിയെന്നത് നമ്മുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവിന്റെ അഗ്നി കെടാതെ സൂക്ഷിക്കുക എന്നതാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.