ജെറുസലേം: വിശുദ്ധ നാട്ടിലെ ദേവാലയത്തിലെ അള്‍ത്താരയിലെ കുരിശ് മോഷണം പോയി. ഈശോ അഞ്ചപ്പവും രണ്ടു മീനും വര്‍ദ്ധിപ്പിച്ച അത്ഭുതം നടന്ന സ്ഥലത്ത് നിര്മ്മി്ച്ച ദേവാലയത്തിലെ കുരിശാണ് മോഷണം പോയിരിക്കുന്നത്. ആറ് ഇഞ്ച് നീളമുള്ള അയണ്‍ കുരിശാണ് മോഷണം പോയിരിക്കുന്നത്.
ഓഗസ്റ്റ് 19 നാണ് സംഭവം. ഇസ്രായേലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 19 ന് രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ നോക്കുമ്പോഴാണ് കുരിശു കാണാതെ പോയത് ശ്രദ്ധയില്‍പെട്ടതെന്ന് ജര്‍മ്മന്‍ അസോസിയേഷന് ഓഫ് ദ ഹോളി ലാന്റ് പ്രതിനിധി ജോര്‍ജ് റോവൈക്കാമ്പ് പറഞ്ഞു. ഇത് ക്രൈസ്തവവിരുദ്ധമായ നടപടിയാണ്.
ആരോ മനപ്പൂര്‍വ്വം ചെയ്തതുമാണ്. അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കായി ദേവാലയം തുറന്നുകൊടുക്കാതിരുന്ന ദിവസങ്ങളിലാണ് മോഷണം നടന്നത്. ഇതിനു മുമ്പും ഈ ദേവാലയത്തില്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട് 2015 ല്‍ ദേവാലയത്തിന്റെ പ്രവേശനകവാടത്തിന് മോഷണശ്രമത്തിനിടയില്‍ കേടുപാടുകള്‍ വരുത്തിയിരുന്നു. 2017 ലും ദേവാലയത്തിന് നേരെ അതിക്രമം നടന്നിട്ടുണ്ട്.