റോം:യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള തടിയില്‍ തീര്‍ത്ത ക്രൂശിതരൂപം ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ഫ്‌ളോറന്‍സിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ ഫിസിക്‌സിലെ ശാസ്ത്രജ്ഞര്‍ റേഡിയോ കാര്‍ബണ്‍ പരീക്ഷണം വഴിയാണ് ഇത് കണ്ടെത്തിയത്.
ഇതനുസരിച്ച് എഡി 770 നും 880 നും ഇടയിലുള്ള 8 അടി ഉയരമുള്ള തടിയില്‍ തീര്‍ത്ത ക്രൂശിതരൂപമാണ് യൂറോപ്പിലേക്കും വച്ചേറ്റവും പഴക്കമുള്ളതെന്ന് പറയുന്നു. ലൂക്കാ സെന്റ് മാര്‍ട്ടിന്‍ കത്തീഡ്രലിലാണ് ക്രൂശിതരൂപമുള്ളത്. കത്തീഡ്രല്‍ സ്ഥാപനത്തിന്റെ 950ാം വര്‍ഷത്തോട് അനുബന്ധിച്ചാണ് പഠനം നടന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ലൂക്കായുടെ തിരുമുഖം എന്നാണ് ക്രൂശിതരൂപം അറിയപ്പെടുന്നത്.
ഡാന്റെയുടെ കൃതിയില്‍ ലൂക്കായുടെ തിരുമുഖത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. എട്ടാം നൂറ്റാണ്ടോടെയാണ് ക്രൂശിതരൂപം ഇവിടെയെത്തിച്ചേര്‍ന്നത്. പ്രാദേശികമായ കത്തോലിക്കാപാരമ്പര്യത്തിന്റെ തെളിവുകള്‍ കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 950 ാം വാര്‍ഷികാഘോഷങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. സെപ്തംബര്‍ 13 ന് നടത്താനിരുന്ന തിരുമുഖത്തോട് ആദരസൂചകമായ മെഴുകുതിരി പ്രദക്ഷിണവും റദ്ദാക്കിയിട്ടുണ്ട്.