നടക്കാന്‍ പഠിക്കുന്ന കുഞ്ഞ് അമ്മയുടെ കൈവിട്ടാല്‍ എന്തുസംഭവിക്കും? കുഞ്ഞ് വീഴും, പരിക്കുകള്‍ സംഭവിക്കും. ഇതുപോലെ തന്നെയാണ് മാതാവിന്റെ കൈവിട്ടാല്‍ അമ്മയുടെ മക്കളെന്ന നിലയില്‍ നമുക്ക് സംഭവിക്കുന്നതും. ആത്മീയയാത്രയില്‍ നമ്മെ കൈപിടിച്ചു നടത്തുന്നതും ഈശോയിലേക്ക് നയിക്കുന്നതും അമ്മയാണ്.
അമ്മ നമ്മെ കൈവിടുകയോ നാം അമ്മയുടെ കൈവിടുകയോ ചെയ്താല്‍ നമ്മുടെ ജീവിതത്തില്‍ പല അനര്‍ത്ഥങ്ങളുമുണ്ടാവും. നമ്മുടെ നിസാരത തിരിച്ചറിഞ്ഞ് അമ്മയെ മുറുകെപിടിക്കണമെന്നാണ് ചില ദര്‍ശനങ്ങളില്‍ അമ്മ വ്യക്തമാക്കിയിരിക്കുന്നത്.
ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം എന്ന കൃതിയില്‍ പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്.
എന്റെ കുഞ്ഞേ നീ വളരെ ചെറുതാണ്. ഒരു നിമിഷത്തേക്കെങ്കിലും ഞാന്‍ നിന്നെ വിട്ടുപോയാല്‍ എല്ലാത്തിലും നീ ദരിദ്രയാകും. പിന്നെ സ്വര്‍ഗ്ഗത്തിലെത്താനോ എന്തിനേറെ ഒരു ചെറിയ വിജയം നേടാനോ പോലും നീ ആഗ്രഹിക്കുകയില്ല. എന്റെ കുഞ്ഞേ നിനക്ക് എന്നെ ആവശ്യമാണ്…നിനക്ക് മുന്നിലുള്ള എല്ലാ വഴികളും അടയുന്നതുവരെയും നീ ക്ഷീണിച്ചവശയാകുന്നതുവരെയും കാത്തിരിക്കരുത്. അതിന് മുമ്പുതന്നെ നീ തിരിച്ചറിയണം..’
അമ്മയുടെ ഈ വാക്കുകള്‍ ഏറ്റെടുത്തുകൊണ്ട് നമുക്ക അമ്മയെ വിളിച്ചപേക്ഷിക്കാം. അമ്മയുടെ മാധ്യസ്ഥം തേടാം…