നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ അധരങ്ങളില്‍ നിന്ന് റോസാപ്പൂക്കള്‍…

നന്മ നിറഞ്ഞ മറിയമേയുടെ ശക്തിയെയും പ്രാധാന്യത്തെയും കുറിച്ച് നനന്മ നിറഞ്ഞ മറിയമേയുടെ ശക്തിയെയും പ്രാധാന്യത്തെയും കുറിച്ച് നമ്മില്‍ എത്രപേര്‍ക്ക് അറിയാം എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.

നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയുടെ ശക്തി വ്യക്തമാക്കുന്ന ഒരു സംഭവം ഫ്രാന്‍സിസ്‌ക്കന്‍ നാളാഗമത്തില്‍ വിവരിക്കുന്നുണ്ട്. എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍്ത്ഥിക്കണമെന്ന് അവര്‍ക്ക് നിയമമുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം ഒരു സഹോദരന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ സാധിച്ചില്ല. തല്‍ഫലമായി അദ്ദേഹം അധികാരികളോട് അനുവാദം വാങ്ങി പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനായി വിജനമായ ഒരുസ്ഥലത്തേക്ക് പോയി.

ഏറെ സമയം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായപ്പോള്‍ അന്വേഷിച്ചുചെന്ന സഹോദരന്മാര്‍ക്ക് അനുഭവവേദ്യമായത് പരിശുദ്ധ അമ്മയുടെ ദിവ്യമായ സാന്നിധ്യമായിരുന്നു.

പരിശുദ്ധ അമ്മ ആ സഹോദരന്റെ സമീപം നില്ക്കുന്നതായും രണ്ട് മാലാഖമാര്‍ മാതാവിന് അകമ്പടിസേവിച്ചിരിക്കുന്നതായും അവര്‍ കണ്ടു. മാത്രവുമല്ല ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്ന സഹോദരന്റെ നാവില്‍ നിന്ന് ഓരോ നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോഴും ഓരോ റോസപ്പൂക്കള്‍ അധരങ്ങളില്‍ നിന്ന് കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.

മാലാഖമാര്‍ അവയോരോന്നും എടുത്ത് മാതാവിന്റെ ശിരസില്‍ ചൂടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നന്മ നിറഞ്ഞ മറിയമേയുടെ ശക്തിയാണ് ഇവിടെ തെളിയുന്നത്.

നാം വിശ്വാസപൂര്‍വ്വവും ഭക്തിയോടെയും ചൊല്ലുന്ന ഓരോ നന്മ നിറഞ്ഞ മറിയമേയും ഓരോ റോസപ്പൂക്കളായി മാറുമെന്ന വിശ്വാസത്തോടെ നമുക്ക് ഇനിയുള്ള കാലത്തെങ്കിലും കൂടുതല്‍ വിശ്വാസത്തോടെ ആ പ്രാര്‍ത്ഥന ചൊല്ലാം.

നന്മ നിറഞ്ഞ മറിയമേ…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.