ന്യൂഡല്‍ഹി: ഗ്വാളിയാര്‍ രൂപതയുടെ പുതിയ ഇടയന്‍ മലയാളിയായ ഡോ. ജോസഫ് തൈക്കാട്ടില്‍.തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍ സ്വദേശിയാണ് ഫാ. ജോസഫ് തൈക്കാട്ടില്‍. ഔസേപ്പ്-കൊച്ചുമറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1952 മേയ് 31 നാണ് ജനനം. 1988 ഏപ്രില്‍ 25 ന് വൈദികനായി.
ആഗ്ര രൂപത വികാരി ജനറാളും ഭരത്പൂര്‍ ഇടവക വികാരിയായുംശുശ്രൂഷ ചെയ്തുവരുമ്പോഴാണ് പുതിയ നിയോഗം ഇദ്ദേഹത്തെ തേടിയെത്തിയത്. ഒരു മാസത്തെ അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് നിയമന ഉത്തരവ് വന്നത്.
ആഗ്ര ബിഷപ് ഡോ ആല്‍ബര്‍ട്ട് ഡിസൂസയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്ത്് നിയുക്ത മെത്രാനെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു.