തൃശൂര്‍/ ഗ്വാളിയാര്‍: നിയുക്ത ഗ്വാളിയാര്‍ ബിഷപ് മോണ്‍. ജോസഫ് തൈക്കാട്ടിലിന്റെ മെത്രാഭിഷേകം നാളെ ഗ്വാളിയാറിലെ മൊരാര് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടക്കും. രാവിലെ പത്തിന് ചടങ്ങുകള്‍ ആരംഭിക്കും. മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മ്മികനായിരിക്കും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഗ്വാളിയാര്‍ ബിഷപ് എമിരറ്റസ് ഡോ. ജോസഫ് കൈത്തറ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.
തൃശൂര്‍ , ഏനമാവ് ഇടവകയിലെ തൈക്കാട്ടില്‍ ഔസേപ്പിന്റെയും കൊച്ചുമറിയത്തിന്റെയും ഇളയ മകനാണ് നിയുക്ത ബിഷപ്.
മെയ് 31 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയാര്‍ രൂപതാധ്യക്ഷനായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മധ്യപ്രദേശിലാണ് ഗ്വാളിയാര്‍ രൂപത.