ഭുമിയില്‍ പിറവിയെടുത്ത എല്ലാ മനുഷ്യര്‍ക്കും കാവല്‍മാലാഖമാരുണ്ട്. അങ്ങനെയെങ്കില്‍ ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനായ ഈശോയ്ക്കും കാവല്‍മാലാഖയുണ്ടായിരുന്നോ?
ന്യായമായുള്ള ഒരു സംശയമാണിത്. അതിനുള്ള ഉത്തരം ഇതാണ്.
തീര്‍ച്ചയായും ഈശോയ്ക്കും ഒരു കാവല്‍മാലാഖയുണ്ടായിരുന്നു. തിരുവചനം അക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വിവിധ സന്ദര്‍ഭങ്ങളില്‍ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്ന മാലാഖമാരെക്കുറിച്ച നമുക്ക് വിശുദ്ധ ഗ്രന്ഥത്തില്‍ കാണാന്‍ കഴിയുന്നുണ്ട്.
ഇതാ ചില ബൈബിള്‍ സംഭവങ്ങള്‍
അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു. ( മത്തായി 4:11)
അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു.( ലൂക്ക 22:43)
സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളുടെ കൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.( മര്‍ക്കോ1:13)
ദൈവപുത്രനായ ഈശോയ്ക്ക് പോലും മാലാഖയുടെ സാന്നിധ്യവും സഹായവും ആവശ്യമായിരുന്നുവെങ്കില്‍ പാപികളായ നമുക്ക് മാലാഖമാരുടെ ആവശ്യം എത്രയോ അധികമായിട്ടുണ്ട്! ആയതിനാല്‍ നമുക്ക് നമ്മുടെ കാവല്‍മാലാഖമാരെ ജീവിതത്തിന്റെ ഓരോ അവശ്യഘട്ടങ്ങളിലും സഹായത്തിനായി വിളിക്കാം. അവര്‍ ഓടിയെത്താതിരിക്കില്ല. തീര്‍ച്ച.
Is it possible to know who is my guardian angel?