ഇന്ന് ആഗോള കത്തോലിക്കാസഭ ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ ആചരിക്കുകയാണ്. 1531 ല്‍ മെക്‌സിക്കോക്കാരനായ ജുവാന്‍ ഡിയാഗോയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട സംഭവമാണ് ഗാഡ്വെലൂപ്പെ മാതാവിനോടുള്ള വണക്കത്തിന് തുടക്കം കുറിച്ചത്.
സ്വര്‍ണ്ണത്തവിട്ടു നിറമുള്ള ഉടുപ്പിന് പുറമെ നീല മേല്‍ക്കുപ്പായമിട്ടു സര്‍പ്പത്തലയിലും ചന്ദ്രക്കലയിലും ചവിട്ടി നിന്നിരുന്ന പതിനഞ്ചോ പതിനാറോ വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ രൂപത്തിലായിരുന്നു മാതാവ് ജൂവാന് പ്രത്യക്ഷപ്പെട്ടത്. തന്റെ വണക്കത്തിനായി താന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ദേവാലയം നിര്‍മ്മിക്കാനും മാതാവ് ആവശ്യപ്പെട്ടു.
എന്നാല്‍ ജൂവാന്റെ ദര്‍ശനം പൊതുവെ ആളുകള്‍ വിശ്വസിച്ചില്ല. തദ്ദേശീയനായ വെറും സാധാരണക്കാരനായ ഒരുവന്റെ വിശ്വാസത്തെ മുഖവിലയ്‌ക്കെടുക്കാന്‍ അധികാരികള്‍ തയ്യാറാവില്ലല്ലോ. അതുകൊണ്ട് അവര്‍ ജൂവാനോട് അടയാളം ആവശ്യപ്പെട്ടു.അതനുസരിച്ച് മാതാവിനോട് അടയാളം ചോദിച്ച ആ കര്‍ഷകനോട് മാതാവ് പറഞ്ഞത് മലമുകളില്‍ നിന്ന് പൂക്കള്‍ ശേഖരിച്ചുകൊണ്ടുവരാനായിരുന്നു.
മെക്‌സിക്കോയില്‍ ഇല്ലാത്ത കാസ്റ്റിലയന്‍ റോസാപ്പുക്കളാണ് അവിടെ നിന്ന് ജൂവാന് കിട്ടിയത്. മേല്‍ക്കുപ്പായത്തില്‍ പൂക്കളുമായെത്തി മെത്രാപ്പോലീത്തയുടെ മുമ്പില്‍ ഹാജരായ ജൂവാന്‍ മേല്‍ക്കുപ്പായത്തില്‍ നിന്ന് പൂക്കള്‍ വിതറിയപ്പോള്‍ കുപ്പായത്തില്‍ അയാള്‍ക്ക് പ്രത്യക്ഷപ്പെട്ട രൂപത്തിലുള്ള മാതാവിന്റെ ചിത്രം അവിടെ പതിഞ്ഞിരിക്കുന്നതായി കണ്ടെത്തുകയും അങ്ങനെ ഗാ്‌ഡ്വെലൂപ്പെ മാതാവിനോടുള്ള ഭക്തിക്ക് ആധികാരികമായ അംഗീകാരം ലഭി്ക്കുകയും ചെയ്തു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഗാഡ്വെലൂപ്പെ മാതാവിനെ അമേരിക്കയുടെ മധ്യസ്ഥയായും ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷകയായും വിശേഷിപ്പിച്ചിട്ടുണ്ട്.
ജൂവാന്‍ ഡിയാഗോയെ പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. ഗാ്‌ഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്ന ഈ ദിവസം നമുക്ക് അമ്മയോട് പ്രത്യേകമായി മാധ്യസ്ഥം യാചിക്കാം.
അമ്മേ ഗാഡ്വെലൂപ്പെ മാതാവേ ഞങ്ങള്‍ക്കായി അപേക്ഷിക്കണമേ. ആമ്മേന്‍