ഈ ഞായറാഴ്ച കൃപയുടെ മണിക്കൂര്‍

  1946 ൽ  ഇറ്റലിയിൽ  Sister Pierrina ക്കു റോസ മിസ്റ്റിക്ക മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ  കൊടുത്ത സന്ദേശമാണ് കൃപയുടെ മണിക്കൂറായി ആചരിക്കാനുളള പ്രചോദനമായിരിക്കുന്നത്. മാതാവ് പറഞ്ഞത് അനുസരിച്ച് ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ ഒരു മണിവരെ കൃപയുടെ മണിക്കൂറായി ആചരിക്കണം. ഈ സമയം നാം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കണം.

ദൈവകരുണ ഒഴുകുന്ന മണിക്കൂറുകളാണ് ഇവയെന്നാണ് മാതാവ് പറഞ്ഞിരിക്കുന്നത്. ഈ മണിക്കൂറില്‍ നാം എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും എന്തെല്ലാമാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും മാതാവ് പറഞ്ഞുതന്നിട്ടുണ്ട്.
 

പ്രാർത്ഥനയോടും പ്രായശ്ചിത്ത  പ്രവൃത്തികളോടും  കൂടി  51 ആം സങ്കീര്‍ത്തനം  കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലിയും ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ  രീതിയിൽ പ്രാർത്ഥിച്ചും  ദൈവത്തെ സ്തുതിച്ചുമായിരിക്കണം കൃപയുടെ മണിക്കൂര്‍ ചെലവഴിക്കേണ്ടത്.  

പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യത ഉള്ള എല്ലാത്തിൽ നിന്നും എല്ലാ  തിരക്കുകളിൽ നിന്നും  അകന്നു ദൈവവുമായി ഐക്യത്തിൽ ആയിരിക്കാനും നാം ശ്രദ്ധിക്കണം.

ഈ മണിക്കൂറിൽ നിത്യ പിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ   അനുവദിച്ചു നല്കപ്പെടുമെന്നും വാഗ്ദാനമുണ്ട്. വളരെയധികം ദൈവകൃപ  ചൊരിയപ്പെടുന്ന മണിക്കൂറായതിനാല്‍ നമുക്ക് ഈ ദിവസത്തിന് വേണ്ടി ഇന്നുമുതല്‍ പ്രാര്‍ത്ഥിച്ചൊരുങ്ങാം.

മാതാവിന്‍റെ അമലോത്ഭവത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ച ദിനം കൂടിയാണ് ഡിസംബര്‍ എട്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.