മാതാവിന്റെ കാശുരൂപം ഉയര്‍ത്തിക്കാണിച്ച് വിശ്വാസപ്രകടനവുമായി ഒളിംപ്യന്‍ സ്വര്‍ണ്ണമെഡല്‍ ജേതാവ്

ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ വനിതകളുടെ ഭാരോദ്വഹന മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വ്യക്തിയാണ് ഹിഡിലൈന്‍ ഡയസ്. ലോക റിക്കാര്‍ഡ് തകര്‍ത്തുകൊണ്ടാണ് ഹിഡിലൈന്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഫിലിപ്പൈന്‍സുകാരിയായ ഈ മുപ്പതുവയസുകാരി തന്റെ ഈ അത്ഭുതവിജയത്തിന് പിന്നില്‍ ദൈവകരങ്ങള്‍ കാണുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു. ദൈവം വിസ്മയനീയനാണ്. ഹിഡിലൈന്‍ പറയുന്നു.

തന്റെ കഴുത്തിലണിഞ്ഞിരിക്കുന്ന മാതാവിന്റെ കാശുരൂപം ഉയര്‍ത്തിക്കാണിച്ചാണ് ഡയസ് ദൈവത്തിന് നന്ദിപറയുന്നത്. എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല, ഒളിംപിക്‌സില്‍ റിക്കാര്‍ഡില്‍ എന്റെ പേരു വരുമെന്ന്. എല്ലാം ദൈവാനുഗ്രഹം, മാതാവിനോടുള്ള മാധ്യസ്ഥശക്തിയുടെ ഫലവും. ഡയസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലും മാതാവിന്റെ കാശുരൂപം ഉയര്‍ത്തിപിടിച്ചുള്ള ചിത്രവും ഡയസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മാലാഖമാരും ഈശോയുടെ തിരുഹൃദയവുമാണ് വിജയം നല്കിയത്.

എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറയുമ്പോള്‍ കൊറോണ വൈറസ് പിടികൂടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.