ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ എന്തു ചെയ്യണം?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ? എല്ലാവരുടെയും ആഗ്രഹമാണ് ദൈവസ്വരം കേള്‍ക്കാന്‍ കഴിയുക എന്നത്. പക്ഷേ ആ സ്വരം കേള്‍ക്കാന്‍ കഴിയുന്നത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ്. അത് ദൈവം അവരോട് മാത്രം സംസാരിക്കുന്നതുകൊണ്ടല്ല മറിച്ച് അവര്‍ മാത്രം ദൈവത്തിന് കാതുകൊടുക്കുന്നതുകൊണ്ടാണ്. നമ്മളില്‍ ഭൂരിപക്ഷവും മറ്റ് പലകാര്യങ്ങളില്‍ വ്യാപൃതരാണ്.

ലോകത്തിന്റെ, മോഹത്തിന്റെ, കുടുംബത്തിന്റെ, ഭാവിയുടെ,,ജോലിയുടെ… നമ്മള്‍ തിരക്ക് പിടിച്ചോടുകയാണ്. എന്തൊക്കെയോ നേടാനായിട്ട്.

അതുകൊണ്ടാണ് ദൈവസ്വരം നാം കേള്‍ക്കാതെ പോകുന്നത്.ദൈവസ്വരം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം തിരക്കുകളില്‍ നിന്ന് മാറിനില്‌ക്കേണ്ടതുണ്ട്. അതായത് നിശ്ശബ്ദതയും ധ്യാനവും അതിനാവശ്യമുണ്ട്. തിരക്കുകളില്‍ നിന്ന് മാറിനില്ക്കാന്‍, ധ്യാനിക്കാന്‍, പ്രാര്‍തഥനാപൂര്‍വ്വം മാറിനില്ക്കാന്‍ നമ്മള്‍ തയ്യാറാണോ?

എങ്കില്‍ ദൈവം നമ്മോട് സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിയും. ഇതാ ഇപ്പോള്‍ ഈ നിമിഷം നാം അങ്ങനെയൊരു തീരുമാനമെടുക്കൂ. ദൈവസ്വരം കേള്‍ക്കാന്‍ ഇത്തിരിനേരം നിശ്ശബ്ദരാകുമെന്ന്…എല്ലാറ്റില്‍ നിന്നും മാറിനില്ക്കുമെന്ന്… ഇനി ദൈവം നമ്മോട് സംസാരിക്കട്ടെ.

ദൈവമേ ഇതാ ഞാന്‍ എന്റെ നിശ്ശബ്ദതയുടെ മേല്‍ നിന്റെ വാക്കുകള്‍ പെയ്തിറങ്ങട്ടെ. എന്റെ മൗനം നിന്റെ നാദമായി മാറട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.