നമ്മുടെ പാപങ്ങളെക്കാള്‍ വലുതാണ് ദൈവം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ പാപങ്ങളെക്കാള്‍ വലുതാണ് ദൈവം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ പാപങ്ങളോര്‍ത്ത്‌ ദൈവം ഭയപ്പെടുന്നില്ല. അവിടുന്ന് അതിനെക്കാള്‍ വലുതാണ്. ദൈവം എല്ലായ്‌പ്പോഴും ക്ഷമിക്കുന്നു. ഇക്കാര്യം നാം ഹൃദയത്തിലും ശിരസിലും സൂക്ഷിക്കണം. അവിടുന്ന് എപ്പോഴും ക്ഷമിക്കുന്നു, ഏറ്റവും മോശപ്പെട്ട കാര്യങ്ങളില്‍ പോലും. കുമ്പസാരമെന്ന കൂദാശയിലൂടെ ദൈവത്തിന്റെ കരുണയെ നാം കണ്ടുമുട്ടണം.

ആര്‍ദ്രതയോടെയാണ് ദൈവം നമ്മെ സമീപിക്കുന്നത്. ഒരു നേഴ്‌സ് രോഗിയുടെ മുറിവുകളെ സ്പര്‍ശിക്കുന്നത് നോക്കൂ. വേദനിപ്പിക്കാതെയുള്ളതാണ് ആ സ്പര്‍ശനം. ദൈവവും ഇതുപോലെയാണ് നമ്മെ സ്പര്‍ശിക്കുന്നത്.

ദൈവത്തിന്റെ ആര്‍ദ്രതയെ ലോകത്തിന്റെ യുക്തികൊണ്ട് വിലയിരുത്താനാവില്ല, അപ്രതീക്ഷിതമായ വഴിയിലൂടെയാണ് ദൈവത്തിന്റെ നീതി പ്രകടമാകുന്നത്. ദൈവത്തിന്റെ കരുണയെ കണ്ടുമുട്ടുക എന്നതാണ് പ്രധാനം. പ്രധാനമായും ഇത് സംഭവിക്കുന്നത് കുമ്പസാരത്തിലൂടെയാണ്, വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെയാണ്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.