വത്തിക്കാന്‍ സിറ്റി: അര്‍ഹതയില്ലാത്ത ദൈവസ്നേഹമാണ് നമ്മെ ക്രിസ്ത്യാനികളാക്കിയിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമുക്ക് അര്‍ഹതയില്ലാത്ത നിരുപാധികവും സൗജന്യവുമായ ദൈവസ്നേഹമാണ് നാം ക്രിസ്ത്യാനികള്‍ ആയിരിക്കുന്നതിന്റെ പ്രഥമസ്ഥാനത്തുളളത്.
നാം ദൈവത്തെ സ്നേഹിക്കുകയല്ല അവിടുന്ന് നമ്മെ സ്നേഹിക്കുകയാണ് ചെയ്തത്. അതൊരിക്കലും നാം മറക്കാന്‍ പാടില്ല. നമ്മുടെ കഴിവുകളും യോഗ്യതകളും ഒരിക്കലും കേന്ദ്രസ്ഥാനത്ത് വരുന്നില്ല. ഫലം പുറപ്പെടുവിച്ചാല്‍ മാത്രമേ ലോകത്തിന് മുമ്പില്‍ നമുക്ക് യോഗ്യതയുള്ളൂ. പക്ഷേ സുവിശേഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് നാം സ്നേഹിക്കപ്പെടുന്നു എന്ന ജീവിതസത്യമാണ്. ശാശ്വതമായ സ്നേഹത്തിന്റെ ശബ്ദമാണ് നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യം മുതല്ക്കേ അവന് നമ്മെ് സ്നേഹിച്ചു. അവന് നമുക്കുവേണ്ടി കാത്തിരുന്നു. അവന് നമ്മെ സ്നേഹിക്കുന്നു. ദൈവത്താല്‍ സ്നേഹിക്കപ്പെട്ടവര്‍ എന്നതാണ് നമ്മുടെ ശക്തി.കര്‍ത്താവില്‍ നിന്ന്നമുക്ക്ലഭിക്കുന്ന സ്നേഹം നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും അത് നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുകയും സ്നേഹിക്കാന്‍ നമ്മെ സജ്ജമാക്കുകയും ചെയ്യുന്നു.
അവന് എന്നെ സ്നേഹിച്ചതുപോലെ എനിക്കും സ്നേഹിക്കാന്‍ കഴിയും. ക്രിസ്തീയ ജീവിതം അത്ര ലളിതമാണ്. പക്ഷേ നാം അതിനെ നിരവധി കാരണങ്ങളാല്‍ സങ്കീര്‍ണ്ണമാക്കുന്നു. പാപ്പ പറഞ്ഞു.
ഞായറാഴ്ച നടന്ന വിശുദ്ധരുടെ നാമകരണപ്രഖ്യാപന വേളയില്‍ വിശുദ്ധ ബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പ.