വത്തിക്കാന്‍ സിറ്റി: ദൈവസ്‌നേഹത്തെ വെളിപ്പെടുത്തുന്ന സൂചനയാണ് അടയാളമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷത്തിന്റെ വീക്ഷണത്തില്‍ എന്താണ് അടയാളം എന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു തന്റെ വചനവിചിന്തനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ.
എപ്പോഴും സമീപസ്ഥവും ആര്‍ദ്രവും അനുകമ്പയുളളതുമായ ദൈവസ്‌നേഹത്തെക്കുറിച്ച് അടയാളങ്ങള്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. മറഞ്ഞിരുന്നുകൊണ്ടുള്ള യേശുവിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചു കാനായിലെ കല്യാണവിരുന്നിന്റെ പശ്ചാത്തലത്തില്‍ പാപ്പ വിശദീകരിച്ചത് ഇപ്രകാരമാണ്.
കല്യാണവിരുന്ന് കൂടുതല്‍ മനോഹരമായിത്തീരാന്‍ യേശുവിന്റെ പ്രവൃത്തികൊണ്ട് സാധിച്ചു, മറഞ്ഞിരുന്നുകൊണ്ടുള്ളതാണ് അവിടുത്തെ സേവനം. മറഞ്ഞിരുന്നാണ് അവിടുന്ന് നമ്മെ സേവിക്കുന്നത്. എ്ന്നാല്‍ നല്ല വീഞ്ഞിനുള്ള അഭിനന്ദനങ്ങള്‍ മണവാളനാണ് കിട്ടുന്നത്. യേശു ചെയ്ത ആദ്യത്തെ അടയാളം ഒരു ഗാര്‍ഹികപ്രവൃത്തിയായിരുന്നു.
അതായത് കാനായിലെ കല്യാണവീട്ടില്‍ വെള്ളം വീഞ്ഞാക്കിയത്. വിരുന്നുകളുടെ ഒരു പ്രത്യേകത അവസാനസമയത്ത് ഗുണമേന്മ കുറഞ്ഞവ വിളമ്പുന്നു എന്നതാണ്. വീഞ്ഞില്‍ വെളളം ചേര്‍ത്തിട്ടുണ്ടോ എന്ന് പോലും ആളുകള്‍ ആസമയം തിരിച്ചറിയണം എന്നില്ല. എന്നാല്‍ ഏറ്റവും നല്ല വീഞ്ഞോടുകൂടിയാണ് കാനായിലെ കല്യാണവിരുന്ന് അവസാനിച്ചത്.
ഇത് വളരെ പ്രതീകാത്മകമാണ്. ഏറ്റവും അവസാനം നമുക്ക് ഏറ്റവും നല്ലത് ലഭിക്കുമെന്നും നാം സന്തോഷമുള്ളവരായിത്തീരുമെന്നും എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
എന്റെ ജീവിതത്തില്‍ യേശു പ്രവര്‍ത്തിച്ച അടയാളങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താന്‍ ശ്രമിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.