ഗോഡ് ടിവിക്ക് ഇസ്രായേലില്‍ വിലക്ക്;യഹൂദരെ മാനസാന്തരപ്പെടുത്തുന്നുവെന്ന് ആരോപണം

ഇസ്രായേല്‍: ഇസ്രായേലിലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ നിന്ന് ഗോഡ് ടിവിയെ നീക്കം ചെയ്യാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സ്റ്റേഷനാണ് ഗോഡ് ടിവി. ഈ ചാനല്‍ യഹൂദരെ സുവിശേഷവല്‍ക്കരിക്കുന്നുവെന്നാണ് ആരോപണം. ഇസ്രായേല്‍സ് കേബിള്‍ ആന്റ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിങ് കൗണ്‍സില്‍ ചെയര്‍മാന്‍ അഷെര്‍ ബിടോണ്‍ ഇതു സംബന്ധിച്ച് ഗോഡ് ടിവിയെ വിവരമറിയിച്ചു.

ഇസ്രായേലില്‍ ഗോഡ് ടിവി അറിയപ്പെടുന്നത് ഷെലാനു എന്ന പേരിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഹീബ്രു ഭാഷയില്‍ ഇതിന് തുടക്കം കുറിച്ചത്. ഏഴുവര്‍ഷത്തെ ലൈസന്‍സും ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍ മിനിസ്ട്രിയില്‍ നിന്ന് ലഭിച്ചിരുന്നു.

എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് ടെലിവിഷന്റെ സംപ്രേഷണാവകാശം നിഷേധിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.