മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? ആത്മധൈര്യത്തോടെ കര്‍ത്താവിനെ വിളിക്കൂ

നാം എല്ലാവരും ഭയക്കുന്നത് മനുഷ്യരെയാണ്. അവന്‍ തനിക്ക് എതിരെ അത് ചെയ്യുമോ,ഇത് ചെയ്യുമോ ഇങ്ങനെയൊരു ആശങ്കയും വേവലാതിയും നമുക്കെല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം ഭയക്കേണ്ടത് ദൈവത്തെയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഭൂരിപക്ഷത്തിനും അങ്ങനെയൊരു ഭയമില്ല. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ മനുഷ്യരെ ഭയപ്പെടുകയില്ല.

കാരണം അവന് നീതി നടത്തിക്കൊടുക്കുകയും അവന്റെ ജീവിതത്തെ നയിക്കുകയും ചെയ്യുന്നത് ദൈവമാണ്. കര്‍ത്താവാണ് എന്റെ സഹായകന്‍ എന്ന് വിശ്വസിക്കുന്ന ഒരാളും ദൈവത്തെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടുകയില്ല. അതുകൊണ്ട് മനുഷ്യരിലുള്ള ഭയങ്ങള്‍ എടുത്തുകളഞ്ഞേക്കുക. പകരം തിരുവചനം പറയുന്നതുപോലെ നമുക്ക് ഇങ്ങനെ ഏറ്റുപറയാം.

കര്‍ത്താവാണ് എന്റെ സഹായകന്‍. ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? ( ഹെബ്രാ 13:6)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.