ഗോവ: ഗോവ സ്വദേശിയായ വൈദികന്‍ ഫാ. ആന്റണി പാസ്‌ക്കല്‍ റിബെല്ലോയെ ബോട്‌സ്വാന രൂപതയുടെ ഇടയനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആഫ്രിക്കന്‍ രാജ്യമാണ് ബോട്‌സ്വാന.
കെനിയായിലെ നെയ്‌റോബിയില്‍ ജനിച്ച ഫാ. ആന്റണി ദൈവവചന സഭയിലെ അംഗമാണ്. ഇന്ത്യയില്‍ നിന്നാണ് വൈദികപഠനം പൂര്‍ത്തിയാക്കിയതും പൗരോഹിത്യം സ്വീകരിച്ചതും. 2003 മുതല്‍ ബോട്‌സ്വാനയില്‍ മിഷനറിയായി പ്രവര്‍ത്തിക്കുന്ന ഫാ. പാസ്‌ക്കല്‍ മൊഗോദിഷാനിലെ ഹോളിക്രോസ് ഇടവകവികാരിയാണ്.