ധനത്തോടുള്ള ആസക്തി മനുഷ്യരക്തത്തില്‍ അലിഞ്ഞുകിടക്കുന്നതാണ്. എല്ലാ ആവശ്യങ്ങള്‍ക്കും പണം വേണം എന്നതുതന്നെയാണ് അതിനോടുള്ള മനുഷ്യന്റെ ആര്‍ത്തിക്കും കാരണം. ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെ ഒട്ടകംസൂചിക്കുഴയിലൂടെ കടക്കുന്നതിനോടാണ് വിശുദ്ധ ഗ്രന്ഥം സാമ്യപ്പെടുത്തുന്നത്.
ധനത്തിന്റെ പേരിലുള്ള നമ്മുടെ പലവിചാരങ്ങളെയും വിശുദ്ധ ഗ്രന്ഥം പൊളിച്ചെഴുതുന്നുണ്ട്. ഇതാ വെളിപാട് പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍:
എന്തെന്നാല്‍ ഞാന്‍ ധനവാനാണ് എനിക്ക് സമ്പത്തുണ്ട് ഒന്നിനും കുറവില്ല എന്ന് നീ പറയുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അ്ന്ധനും നഗ്നനും ആണെന്ന് നീ അറിയുന്നില്ല. ഞാന്‍ നിന്നെ ഉപദേശിക്കുന്നു. നീ ധനികനാകാന്‍ അഗ്നിശുദ്ധി വരുത്തിയ സ്വര്‍ണ്ണം എന്നോട് വാങ്ങുക. നിന്റെ ന്ഗ്നത മറ്റുള്ളവര്‍ കണ്ട് നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോട് വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക. ( വെളിപാട് 3; 17-18)
ഈ ദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് ഈ തിരുവചനങ്ങള്‍ പ്രത്യേകമായി ധ്യാനിക്കാം. യഥാര്‍ത്ഥ കാഴ്ച ലഭിക്കാനുള്ള അഞ്ജനം നമുക്ക് തരണമേയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍തഥിക്കുകയും ചെയ്യാം.