ആരെയാണ് കര്‍ത്താവ് അനുഗ്രഹിക്കുന്നത്? ആര്‍ക്കാണ് കര്‍ത്താവിന്റെ അനുഗ്രഹം ലഭിക്കുന്നത്? ആരെയാണ് കര്‍ത്താവ് ശിക്ഷിക്കുന്നത്? ചിലപ്പോഴെങ്കിലും നമ്മുടെ മനസ്സിലൂടെ ഇത്തരം ചില ചോദ്യങ്ങള്‍ കടന്നുപോയിട്ടില്ലേ. സുഭാഷിതങ്ങള്‍ 12 ാം അധ്യായം രണ്ടാം വാക്യം ഇതിന് വ്യക്തമായ ഉത്തരം നല്കുന്നുണ്ട്.
ഉത്തമനായ മനുഷ്യന് കര്‍ത്താവിന്റെ അനുഗ്രഹം ലഭിക്കുന്നു. തിന്മ നിരൂപിക്കുന്നവനെ അവിടുന്ന് ശിക്ഷയ്ക്ക് വിധിക്കുന്നു.( സുഭാഷിതങ്ങള്‍ 12-02 )
നീതിമാനായ മനുഷ്യര്‍ പോലും ചിലപ്പോള്‍ കഠിനമായ ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നത് നാം കാണാറുണ്ട്. അപ്പോഴൊക്കെ നാം ദൈവനീതിയെ ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യാറുമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കും സുഭാഷിതം വിശദീകരണം നല്കുന്നുണ്ട്.
ദുഷ്ടതയിലൂടെ ആരും നിലനില്പ് നേടുന്നില്ല. നീതിമാന്‍മാര്‍ ഒരിക്കലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല.( സുഭാഷിതങ്ങള്‍ 12:3) ദുഷ്ടര്‍ നിപതിക്കുമ്പോള്‍ നിശ്ശേഷം നശിക്കുന്നുവെന്നും നീതിമാന്മാരുടെ പരമ്പര നിലനില്ക്കുന്നുവെന്നും( 7) സുഭാഷിതങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
നമുക്ക് ഈ തിരുവചനങ്ങളില്‍ വിശ്വസിക്കാം, നീതിയോടെ പ്രവര്‍ത്തിക്കാം, തിന്മയില്‍ നിന്ന് അകന്നുനില്ക്കാം. കര്‍ത്താവ് നമ്മെ അനുഗ്രഹിക്കും.