ഹാംബര്‍ഗ്: ജര്‍മ്മനിയില്‍ യുക്രെയ്ന്‍ കത്തോലിക്കാ പുരോഹിതനെ റഷ്യക്കാരന്‍ ആക്രമിച്ചു. ഫാ. പവ്‌ലോ സ്വോക്കാണ് ആക്രമിക്കപ്പെട്ടത്. പള്ളിമേടയിലെത്തി ബെല്ലടിച്ച ഇയാള്‍ വാതില്‍ തുറന്നു പുറത്തേക്ക് വന്ന വൈദികനെ ആക്രമിക്കുകയായിരുന്നു. മുഖത്ത് ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. കുതറി രക്ഷപ്പെട്ട വൈദികന്‍ പോലീസില്‍വിവരം അറിയിച്ചു.
46 വയസുകാരനായ ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മനിയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ മദ്യപിച്ചാണ് ഡ്രൈവ് ചെയ്തിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
പോലീസ് അറസ്റ്റ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.