ലിംബര്‍ഗ്: ജര്‍മ്മനിയിലെ കത്തോലിക്കാ സെമിനാരി റെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫാ.ക്രിസ്റ്റോഫ് മേയ് യെ ആണ് മരിച്ചനിലയില്‍ കണ്ടത്. പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ ഇദ്ദേഹത്തെ വഹിച്ചിരുന്ന എല്ലാ പദവികളില്‍ നിന്നും ബിഷപ് ജോര്‍ജ് ബാറ്റ്‌സിംങ് നേരത്തെ നീക്കം ചെയ്തിരുന്നു.
വനത്തിനുള്ളിലാണ് 49 കാരനായ വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി കാറുമുണ്ടായിരുന്നു. മരണത്തിലേക്ക് നയിക്കുന്ന സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. രണ്ട് സ്ത്രീകള്‍ വൈദികനെതിരെ ലൈംഗികപീഡനം ആരോപിച്ചിരുന്നു.