ജര്‍മ്മനിയിലെ ഫ്രാന്‍സിസ്‌ക്കന്‍സ് തിരഞ്ഞെടുത്തത് ഗേ സുപ്പീരിയറെ

മ്യൂണിച്ച്: ജര്‍മ്മനിയിലെ സെന്റ് എലിസബത്ത് ഫ്രാന്‍സിസ്‌ക്കന്‍ പ്രോവിന്‍സ് തങ്ങളുടെ സുപ്പീരിയറായി തിരഞ്ഞെടുത്തത് സ്വവര്‍ഗ്ഗപ്രവണത പരസ്യമായി വെളിപ്പെടുത്തി പുറത്തേക്ക വന്ന വൈദികനെ. ഫാ. മാര്‍ക്കസ് ഫുഹര്‍മാനാണ് ഈ വ്യക്തി.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഫാ. മാര്‍ക്കസ് വിവാദമായ ഈവെളിപെടുത്തല്‍ നടത്തിയത്. വ്യവസ്ഥാപിതമായ രീതിയിലുളള കാപട്യം നിലനില്ക്കുന്ന കത്തോലിക്കാസഭയില്‍ തന്റെ ഈ വെളിപ്പെടുത്തല്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതായും താന്‍ ഇങ്ങനെയായിരുന്നിട്ടും സഭയുടെയും ശുശ്രൂഷയുടെയും ഭാഗമായി നിലനില്ക്കുന്നുവെന്ന് വ്യക്തമാക്കാന്‍ വേണ്ടിയുമാണ് ഇങ്ങനെ വെളിപെടുത്തല്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1971 ഓഗസ്റ്റ് 9 നാണ് ഇദ്ദേഹത്തിന്റെ ജനനം. സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രൊവിന്‍ഷ്യാല്‍ വികാരിയായിരുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സെക്ഷന്‍ 2357,2358,2359എന്നിവ സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള സഭയുടെ വ്യക്തമായകാഴ്ചപ്പാട് അവതരിപ്പിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.