ഇറ്റലി: ഇറ്റലിയില്‍ നടന്ന ഗേ പ്രൈഡ് പരേഡില്‍ പരിശുദ്ധ അമ്മയുടെ കന്യകാത്വത്തെ അപഹാസ്യമായി ചിത്രീകരിക്കപ്പെട്ട സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം. ജൂണ്‍ നാലിനാണ് ഇറ്റലിയിലെ ക്രിമോണയില്‍ ഗേ പ്രൈഡ് പരേഡ് നടന്നത്. പരിശുദ്ധ അമ്മയുടെ വേഷവിധാനം ധരിച്ചും മാറിടം അനാവ്രതമാക്കിയുമായിരുന്നു പരേഡ്. വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞതായിരുന്നു ഇത്തരത്തിലുള്ള ചിത്രീകരണവും പരേഡുമെന്ന് ക്രിമോണ ബിഷപ് അന്റോണിയോ വ്യക്തമാക്കി. വളരെയധികംവേദനയുളവാക്കിയ സംഭവമായിരുന്നു ഇതെന്നും അദ്ദേഹം പ്രതികരിച്ചു,
റാലിയോടുള്ള പ്രതികരണമെന്ന നിലയില്‍ പ്രായശ്ചിത്തമായി തൊട്ടടുത്ത ദിവസം തന്നെ വിശ്വാസികളുടെ നേതൃത്വത്തില്‍ പബ്ലിക് റോസറി സംഘടിപ്പിച്ചു.