വിവാഹച്ചടങ്ങിനിടെ പള്ളിയില്‍ നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി, 12 ക്രൈസ്തവരെ കൊലപ്പെടുത്തി, ഫുലാനികളുടെ തേര്‍വാഴ്ച നൈജീരിയായില്‍ തുടര്‍ക്കഥയാകുന്നു

നൈജീരിയ: വിവാഹച്ചടങ്ങുകള്‍ അലങ്കോലപ്പെടുത്തി ദമ്പതികളെ ഫുലാനി ഹെര്‍ഡ്‌സ്മാന്‍ തട്ടിക്കൊണ്ടുപോയി. പള്ളിയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ പലരെയും തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു. ടെഗിന കബാറ്റ ഗ്രാമത്തിലെ ദേവാലയത്തില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്കിടയിലാണ് ഈ ദുരന്തം അരങ്ങേറിയത്. മോണിംങ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്.

ഇതേ ഗ്രാമത്തില്‍ തന്നെ ഇതിനകം നിരവധി ക്രൈസ്തവരെ ഫുലാനികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. മിഷനറിമാരെ തട്ടിക്കൊണ്ടുപോകലുള്‍പ്പടെയുള്ള പല അനിഷ്ടസംഭവങ്ങളും നടന്നിട്ടുണ്ട്. ക്രൈസ്തവ വംശഹത്യയാണ് നൈജീരിയായില്‍ നടക്കുന്നത് എന്നാണ് പൊതുനിരീക്ഷണം. ഇതിനെതിരെ ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷനല്‍ ജനുവരി മുപ്പതിന് മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു.

ഓപ്പന്‍ ഡോര്‍സ് 2020 ലെ കണക്കനുസരിച്ച് നൈജീരിയായെ ക്രൈസ്തവമതപീഡനങ്ങളുടെ പട്ടികയില്‍ 12 ാംസ്ഥാനത്താണ് പെടുത്തിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.