ഇഡോനേഷ്യ,ഈസ്റ്റ് തിമൂര്‍, പാപ്പുവാ ന്യൂ ഗിനിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ വര്‍ഷത്തെ യാത്രകള്‍ ഈ രാജ്യങ്ങളിലേക്ക്…

വത്തിക്കാന്‍ സിറ്റി: ഇഡോനേഷ്യ, ഈസ്റ്റ് തിമൂര്‍, പാപ്പുവാ ന്യൂഗിനിയ എന്നീ രാജ്യങ്ങള്‍ ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. ഇഡോനേഷ്യന്‍ മുസ്ലീം നേതാവ് ഷെയ്ക്ക് യാഹിയ ചോലി സ്റ്റാക്വഫ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടലിന് ശേഷമായിരുന്നു ഈ അറിയിപ്പ്. എന്നാല്‍ വത്തിക്കാന്‍ ഈ സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സെപ്തംബറിലായിരിക്കും സന്ദര്‍ശനമെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇഡോനേഷ്യ. ലോകത്തിലെ 12 ശതമാനംമുസ്ലീങ്ങളും ഇഡോനേഷ്യയെ പ്രതിനിധാനം ചെയ്യുന്നു. 24 മില്യന്‍ ക്രൈസ്തവരാണ് ഇവിടെയുള്ളത്. ഇതില്‍ ഏഴു മില്യന്‍ കത്തോലിക്കരാണ്. വിശുദ്ധ പോള്‍ ആറാമന്‍ 1970ലും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 1989 ലും ഇഡോനേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്.

ഈസ്റ്റ് തിമൂറിലെ 98 ശതമാനം ആളുകളും കത്തോലിക്കരാണ്. 1989 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

പാപ്പുവാ ന്യൂഗിനിയായും ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യമാണ്. 26 ശതമാനമാണ് കത്തോലിക്കര്‍. 1984 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.