ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 83 ാം ജന്മദിനം ഹോംങ്കോംഗിലും മക്കാവുവിലും ആഘോഷിക്കുമ്പോള്‍ ആഘോഷപരിപാടികളുടെ തിളക്കം വര്‍ദ്ധിപ്പിക്കാനായി സംഘടിപ്പിച്ചിരിക്കുന്ന സംഗീതനിശയില്‍ മലയാളി സാന്നിധ്യവും. എംസിബിഎസ് സഭാംഗമായ ഫാ. വില്‍സണ്‍ മേച്ചേരിയും വയലിനിസ്റ്റും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജുമാണ് ഗായകസംഘത്തിലെ മലയാളി ശബ്ദങ്ങള്‍.
ലോകമെമ്പാടുമുള്ള സംഗീതജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗീത നിശ സംഘടിപ്പിച്ചിരിക്കുന്നത്.
ഫാ. വില്‍സണ്‍ മേച്ചേരി ഓസ്ട്രിയായില്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുകയാണ്. പിയെത്താ സിഞ്ഞോരെ എന്ന ഇറ്റാലിയന്‍ ഗാനമാണ് ഫാ. വില്‍സണ്‍ ആലപിക്കുന്നത്. ജോഗ് എന്ന രാഗത്തില്‍ ക്രമീകരിച്ച് ഭാരതീയസംസ്‌കാരത്തെ അവതരിപ്പിക്കുന്ന ഗാനമാണ് മനോജ് പാടുന്നത്.