പാരീസ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ ദേവാലയങ്ങള്‍ അടച്ചിടുകയും തിരുക്കര്‍മ്മങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലും പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ കുറവില്ല. അടച്ചിട്ടിരിക്കുന്ന ദേവാലയങ്ങള്‍ക്ക് വെളിയിലാണ് ഇവര്‍ പ്രാര്‍ത്ഥനകള്‍ക്കായി ഒന്നിച്ചുകൂടുന്നത്.
ജപമാല ചൊല്ലിയും മറ്റും ഇവര്‍ ഏറെ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്നു. ദേവാലയങ്ങള്‍ തുറന്നുകിട്ടണമെന്നും തിരുക്കര്‍മ്മങ്ങള്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് ഈ പ്രാര്‍ത്ഥന. ക്രിസ്തുരാജത്വതിരുനാള്‍ ദിനത്തില്‍ ഇപ്രകാരം എഴുന്നൂറ് പേരാണ് പ്രാര്‍ത്ഥനയക്കായി ഒരുമിച്ചുകൂടിയത്.
ഇതിനു മുമ്പും ഫ്രാന്‍സില്‍ നിന്ന് സമാനമായ രീതിയിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.