പാലക്കാട്: ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിശദീകരണവുമായി വട്ടായിലച്ചന്‍ രംഗത്ത്.
ശുശ്രൂഷയ്ക്ക് പണം നല്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രത്യക്ഷപ്പെട്ട ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെക്കുറിച്ചുള്ള സംശയനിവാരണത്തിനായി ആളുകള്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരമൊരു ചതിയെക്കുറിച്ച് ധ്യാനകേന്ദ്രാധികാരികള്‍ അറിയുന്നതും വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നതും.
ഇത്തരമൊരു അക്കൗണ്ട് വ്യാജമാണെന്ന് വിശദീകരിച്ച വട്ടായിലച്ചന്‍ പണം അഭ്യര്‍ത്ഥിക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുമായി സെഹിയോന്‍ മിനിസ്ട്രിക്ക് യാതൊരു ബന്ധവുമില്ലെന്നും മിനിസ്ട്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനും ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതിനും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അച്ചന്‍ അറിയിച്ചിട്ടുണ്ട്.