കൊല്ലം: വിശുദ്ധ ബലി അര്‍പ്പിച്ച് പള്ളിയില്‍ നിന്നിറങ്ങിയ വൈദികന്‍ ഓട്ടോ റിക്ഷാ ദേഹത്തേക്ക് വീണ് മരണമടഞ്ഞു. ഫാ. തോമസ് കിഴക്കേനെല്ലിക്കുന്നേലാണ് മരണമടഞ്ഞത്. സലേഷ്യന്‍ സഭാംഗമാണ്.
കൊല്ലം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിന് സമീപമായിരുന്നു സംഭവം. ബെന്‍സിഗര്‍ ആശുപത്രിയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ പോകുന്നതിനായി ഓട്ടോ റിക്ഷാ കാത്തുനില്ക്കുകയായിരുന്ന അദ്ദേഹം ഓട്ടോറിക്ഷാക്ക് കൈ കാണിക്കുകയും അമിതവേഗത്തില്‍ വന്ന ഓട്ടോ പെട്ടെന്ന് നിര്‍ത്തിയതുകൊണ്ട് നിയന്ത്രണം വിട്ട് അച്ചന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
65 കാരനായ ഫാ. തോമസ് കോട്ടയം കടപ്ലാമറ്റം സ്വദേശിയാണ്. സംസ്‌കാരം 11 ന് രാവിലെ 10.30 ന് മണ്ണുത്തി ഡോണ്‍ ബോസ്‌ക്കോ ഭവനില്‍