മുംബൈ: ആരോഗ്യനില വഷളായെങ്കിലും ഫാ. സ്റ്റാന്‍ സ്വാമിയോട് ജയിലില്‍ തുടരാന്‍ തന്നെ കോടതിയുടെ തീരുമാനം. 84 കാരനായ വൈദികന്റെ ജാമ്യാപേക്ഷ കേള്‍ക്കാന്‍ അടുത്ത മാസത്തേക്ക് നീട്ടിവച്ചുകൊണ്ടാണ് കോടതിയുടെ ഈ പ്രഖ്യാപനം.
മെയ് 21 ന് അദ്ദേഹത്തെ മുംബൈയിലെ ഗവണ്‍മെന്റ് അല്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതിയുടെ ആ വാഗ്ദാനം നിരസിച്ച സ്വാമി തനിക്ക് ജാമ്യമാണ് വേണ്ടെതെന്നും റാഞ്ചിയിലെ വസതിയിലേക്ക് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തലോജ ജയിലില്‍ കഴിയുന്ന തന്റെ സ്ഥിതി വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് ഫാ. സ്റ്റാന്‍ സ്വാമി കോടതിയെ അറിയിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗിയായ അദ്ദേഹത്തിന് വാര്‍ദ്ധക്യസഹജമായ രോഗങ്ങളും കേള്‍വിക്കുറവുമുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 9 മുതല്‍ അദ്ദേഹം ജയിലിലാണ്. നിരവധി തവണ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവച്ചിട്ടുണ്ട്.