ക്യാബിന്‍ ഹൗസ് എന്ന സങ്കല്പം പ്രാവര്‍ത്തികമാക്കിയതിലൂടെ ഏറെ ശ്രദ്ധേയനായ വൈദികനാണ് ഫാ. ജിജോകുര്യന്‍ കപ്പൂച്ചിന്‍. സോഷ്യല്‍ മീഡിയായിലെ കുറിപ്പുകളിലൂടെ സവിശേഷമായ സുവിശേഷദര്‍ശനവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും അവതരിപ്പിച്ച് അദ്ദേഹം നോട്ടപ്പുള്ളിയാവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഇടുക്കിജില്ലയുടെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഇടുക്കിയുടെ വ്യത്യസ്തമായ 50 ചിത്രങ്ങളുമായി അദ്ദേഹം വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നു. ഇടുക്കിയിലെ ലോറേഞ്ചായ തൊടുപുഴ മുതല്‍ ഹൈറേഞ്ചായ കാന്തല്ലൂര്‍-വട്ടവട വരെയുള്ള അമ്പതുചിത്രങ്ങള്‍ കൊണ്ടാണ് ഇടുക്കിരൂപതയുടെ അമ്പതാം പിറന്നാള്‍ അദ്ദേഹം ആഘോഷമാക്കിയിരിക്കുന്നത്. മലകളും നദികളും മനുഷ്യരും താഴ് വരകളും വഴികളും വിളകളും എല്ലാം ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇടുക്കി കുളമാവ് സ്വദേശിയാണ് ഫാ. ജിജോ കുര്യന്‍. ഫേസ്്ബുക്കില്‍ അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനകം ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.