പാരീസ്: ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതന്‍ ജാക്വസ് ഹാമെലിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധമുള്ള നാലുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഫെബ്രുവരി 14 ന്ാണ് ജാക്വെസ് ഹാമലിന്റെ വധവുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ ആരംഭിച്ചത്.
2016 ജൂലൈ 26 നാണ് ഫ്രഞ്ച് അതിരൂപതയിലെ വൈദികനായ 85 കാരനായ വൈദികനെ കുര്‍ബാന മധ്യേ കഴുത്തറുത്ത് കൊന്നത്. 19 വയസുളള രണ്ടുപേരാണ് അദ്ദേഹത്തെ കുത്തിയത്. ഇവരെ പോലീസ് കൊലപ്പെടുത്തിയിരുന്നു. അക്രമികളുമായി ബന്ധമുളളതായി കണ്ടെത്തിയ നാലുപേരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. മൂന്നുപേര്‍ക്ക് എട്ടുമുതല്‍ 13 വരെ വര്‍ഷം ജയില്‍ശിക്ഷയും നാലാമത്തെയാള്‍ക്ക് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.
ഉചിതമായ നീതിയെന്ന് കോടതിവിധിയെ ആര്‍ച്ച് ബിഷപ് ഡൊമനിക്ക് ലെബ്രൂണ്‍ സ്വാഗതം ചെയ്തു.