പ്രസ്റ്റണ്‍: യേശുവിനോട് ചേര്‍ന്ന് മാധ്യസ്ഥംയാചിക്കുന്നത് വലിയൊരു സുവിശേഷവേലയാണെന്ന് പ്രസിദ്ധ ധ്യാനഗുരുവും യുകെ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടറുമായ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച 19 സുവിശേഷപ്രഘോഷകര്‍ ഒന്നിച്ച് അണിനിരക്കുന്ന സുവിശേഷത്തിന്റെ ആനന്ദം എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യേശുക്രിസ്തു ലോകം മുഴുവനും വേണ്ടി മാധ്യസ്ഥം വഹിക്കുന്നുണ്ട്. ആ യേശു തന്നെ വിശുദ്ധ കുര്‍ബാനയിലൂടെയും നമുക്ക് വേണ്ടി പിതാവിനോട് മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിക്കുന്നുണ്ട്. യേശുവിന്റെ പ്രാര്‍ത്ഥനാവിഷയം -നമുക്കുവേണ്ടി മനുഷ്യാവതാരം ചെയ്തു, പീഡകള്‍ സഹിച്ചു, ഉത്ഥാനം ചെയ്തു. – നമുക്കുവേണ്ടി നേടിയ ആ യോഗ്യതമുഴുവനും, കൃപ മുഴുവനും എല്ലാ മനുഷ്യരും അനുഭവിക്കണം എന്നാണ് യേശുവിന്റെ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം. യേശുവിനോട് ചേര്‍ന്ന് മാധ്യസ്ഥം യാചിക്കുമ്പോള്‍ അത് വലിയൊരു സുവിശേഷവേലയായിത്തീരുന്നു.
കൊച്ചുത്രേസ്യാ പുണ്യവതി അങ്ങനെ സുവിശേഷവേല ചെയ്ത വലിയൊരു വിശുദ്ധയാണ്. നമുക്കെല്ലാവര്‍ക്കും ഈ മാധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ സുവിശേഷവേല ചെയ്യാന്‍ കഴിയും. പോട്ടയില്‍ എല്ലാദിവസവും വചനം കൊടുക്കാന്‍ തയ്യാറായപ്പോള്‍ പലവിധ കാരണങ്ങളാല്‍ മനസ്സ് മുറിഞ്ഞിരുന്ന അനേകര്‍ക്ക് വലിയ സമാധാനവും സന്തോഷവും അനുഭവിക്കാന്‍ കഴിഞ്ഞു. ഞാന്‍ന ിങ്ങള്‍ക്ക് സമാധാനം തരുന്നു. ലോകം നല്കുന്നതുപോലെയല്ല നിങ്ങള്‍ക്ക് സമാധാനം തരുന്നത് ആര്‍ക്കും തരാന്‍ കഴിയാത്ത സമാധാനമാണ് നല്കുന്നത് എന്നാണല്ലോ ക്രിസ്തുപറയുന്നത്.
വചനം അവര്‍ക്ക് നല്കിയപ്പോള്‍, വചനം കേട്ട് അവര്‍ വീട്ടിലേക്ക് പോയപ്പോള്‍ അവര് ക്രിസ്തുവിന്റെ സാക്ഷികളായി.ലോകത്തിന് എടുത്തുമാറ്റാന്‍ കഴിയാത്ത സമാധാനം അവരുടെ ഉളളിലുണ്ടായി. അവരുടെ കുടുംബത്തില്‍ മദ്യപാനികളായി്ടുള്ളവരോ മറ്റ് പലവിധ തെറ്റുകളില്‍ മുഴുകി ജീവിക്കുന്നവരോ ആയി പലരുമുണ്ട്. പക്ഷേ അവരുണ്ടാക്കിയ സമാധാനക്കേടുകളൊന്നും ഇവരുടെ ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തിയില്ല. അങ്ങനെ അവര്‍ വചനത്തിന് സാക്ഷികളായി മാറിത്തുടങ്ങി.
അങ്ങനെ പോട്ടയില്‍ വന്ന വ്യക്തികളോട് ഞങ്ങള്‍ ഒരു കാര്യം പറഞ്ഞു എല്ലാ വ്യക്തികള്‍ക്കും സുവിശേഷവേലയ്ക്കുള്ള വിളി കിടപ്പുണ്ട്. എന്നാല്‍ എങ്ങനെയാണ് ഈ വിളി നിര്‍വഹിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അത്തരക്കാരോട് പ്രായോഗികമായി പറഞ്ഞുകൊടുത്തത് ഇപ്രകാരമായിരുന്നു.നിങ്ങള്‍ക്ക് ലഭിച്ച ഈ സമാധാനവും സന്തോഷവും നിങ്ങളെ പോലെ തകര്‍ന്നുകിടക്കുന്ന ആളുകള്‍ക്ക് നിങ്ങളുടെ സ്‌നേഹവും സൗഹൃദവും വഴി പകര്‍ന്നുകൊടുക്കുകയും അവരെ വചനം കേള്‍ക്കാന്‍ കൊണ്ടുവരിക.യും ചെയ്യുക.
ആ സുവിശേഷവേല ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെ വന്നവര്‍്ക്കും കൊണ്ടുവന്നവരെപോലെ സമാധാനവും സന്തോഷവും ഉണ്ടായി. അവരുടെ കുടുംബങ്ങളില്‍ ദുശ്ശീലങ്ങളില്‍ കഴിഞ്ഞവരും പിന്നീട് വചനം കേള്‍ക്കാന്‍ എത്തിച്ചേരുകയും അവര്‍ക്കും വലിയ വിടുതല്‍ ലഭിക്കുകയും ചെയ്തു. അവര്‍ തങ്ങളുടെ സുഹൃത്തുക്കളെ വചനം കേള്‍ക്കാന്‍ കൊണ്ടുവരാന്‍ തുടങ്ങി. അങ്ങനെ സ്വന്തം ജീവിതത്തില്‍ സാക്ഷ്യം വഹിച്ചു. മറ്റുള്ളവരെ വചനം കേള്‍്ക്കാന്‍ വിളിക്കുന്ന സുവിശേഷവേല ചെയ്ത് അനേകം പേര്‍ പ്രവര്‍ത്തനനിരതരായപ്പോള്‍ അവരില്‍ കാണാനിടയായ വളരെ പ്രധാനപ്പെട്ട കാര്യം അവര്‍ തങ്ങളുടെ ദുശ്ശീലങ്ങളില്‍ നിന്ന് എന്നന്നേയ്ക്കുമായി മോചനം പ്രാപിച്ചു എന്നതാണ്. പിന്നെയൊരിക്കലും ആ ദുശ്ശീലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ തയ്യാറായില്ല.
കാരണം ഓരോ ദിവസവും സുവിശേഷവേല ചെയ്യുമ്പോള്‍ ഈശോ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും അവര്‍ കാണുകയാണ്. അവരിലെ വിശ്വാസം വളരുകയാണ്. അങ്ങനെ സുവിശേഷവേല ചെയ്താല്‍ വിശുദ്ധിയില്‍ നിലനില്ക്കാന്‍ കഴിയും എന്ന് ഇതിലൂടെ മനസിലാക്കാന്‍ കഴിയും. അങ്ങനെ ഓരോ വ്യക്തിയിലുമുളള സുവിശേഷവിളി അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന വലിയൊരു ദൗത്യം പോട്ട ഡിവൈന്‍ ശുശ്രൂഷയ്ക്ക് ചെയ്യാന്‍ സാധിച്ചു. ഇതിലൂടെ അനേകര്‍ സുവിശേഷവേലക്കാരാകാന്‍ കഴിഞ്ഞു. അവര്‍ തന്നെ അതിന് സാക്ഷികളുമായി. സമാധാനവും സന്തോഷവും രോഗസൗഖ്യവും ലഭിച്ചതിന്റെ സാക്ഷികള്‍. ദുശ്ശീലങ്ങളില്‍ നിന്ന് മാറിയതിന്റെ സാക്ഷികള്‍
. അങ്ങനെ അനേകം പേര്‍ ധ്യാനത്തിന് വരാന്‍ ഇടയായി. വിജാതീയരായ സഹോദരങ്ങളും വചനം കേള്‍ക്കാന്‍ വന്നുതുടങ്ങി. അവരും യേശുവിനെ അറിയാന്‍ തുടങ്ങി. അവര്‍ യേശുവിനെ അറിഞ്ഞതുവഴി യേശുവിന് സ്വജീവന്‍ അര്‍പ്പിക്കാനുള്ള ആഗ്രഹമുണ്ടായി. അങ്ങനെ വന്ന വളരെയധികം ആളുകള്‍ വചനത്തില്‍ വളരാന്‍ വേണ്ടി ഡിവൈന്‍ കൂട്ടായ്മയ്ക്ക് പിന്നീട് രൂപം നല്കി. 165 ഓളം കൂട്ടായ്മകള്‍ ഇപ്പോഴും കേരളത്തിലുണ്ട്. അങ്ങനെ അത് സജീവമായി ഇന്നും പ്രവര്‍ത്തിക്കുന്നു.
ദൈവവചനത്തോട് ചേര്‍ന്ന കാരുണ്യപ്രവൃത്തികള്‍ ചെയ്യാനും പിന്നീട് സാധിച്ചു. എയ്ഡ്‌സ് രോഗികള്‍ ധാരാളം പേര്‍ വന്ന് വചനം സ്വീകരിച്ച് മാമ്മോദീസാ സ്വീകരിച്ച് നല്ല മരണം പ്രാപിക്കാന്‍ ഇടയായി. കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ അന്ന് കുര്‍ബാന കാണാനോ വചനം കേള്‍ക്കാനോ സാഹചര്യമില്ലാതിരുന്നു. അങ്ങനെയൊരു അവസരത്തിലാമ് കിടപ്പുരോഗികള്‍ക്കായി കിടന്ന് വചനം കേള്‍ക്കാനും കുര്‍ബാന കൂടാനുമുള്ള അവസരമൊരുക്കിയത്.
മറ്റൊരു സുവിശേഷവേല ചെയ്തത് ക്രിസ്തുമസിനോട് അനുബന്ധിച്ച് കിസ്തുമസ് സമ്മാനമായി ലൂക്കായുടെ സുവിശേഷവും അപ്പസ്‌തോല പ്രവര്‍ത്തനങ്ങളും ഏതാനും സങ്കീര്‍ത്തനങ്ങളും ചേര്‍ത്ത് ഒരുപുസ്തമാക്കി മാറ്റി എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച പുസ്തകമാണ് നിങ്ങള്‍ക്ക് ഇതിലും വലിയ ക്രിസ്തുമസ് സമ്മാനം നല്കാനില്ല എന്ന് പ്രിന്റ് ചെയ്ത് ആളുകളുടെ കൈയില്‍ കൊടുക്കുകയും വിജാതീയരായ വ്യക്തികള്‍ക്ക് അത് നല്കിക്കൊണ്ട് സുവിശേഷവേലയില്‍ ഏര്‍പ്പെടുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതാണ്. അമ്പതിനായിരത്തോളം ബൈബിളുകള്‍ വിജാതീയരുടെ കൈകളിലെത്തിക്കാന്‍ ഈ സുവിശേഷവേല കൊണ്ട് കഴിഞ്ഞു.
ബൈബിള്‍ കോളജിലൂടെ നടത്തപ്പെട്ട സുവിശേഷവേല ട്രെയിനിങ്ങിലൂടെ അനേകര്‍ സുവിശേഷവേലയ്ക്കായി പുറപ്പെട്ടു. ഇന്ന് നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യമുണ്ട് ഇന്ന് നമുക്ക് സെമിനാരികളുണ്ട്. പക്ഷേ ഇവാഞ്ചലൈസേഷന്‍ ട്രെയിനിങ് സെന്ററുകളില്ല. അത് തുടങ്ങുകയാണെങ്കില്‍ വലിയൊരു സാധ്യതയായിരിക്കും.
നമ്മുടെ വീടുകളില്‍ പോലും സഭയെ വിമര്‍ശിച്ചുകഴിയുന്നവര്‍ ധാരാളം പേരുണ്ട്. അവരെ തിരിച്ചുകൊണ്ടുവരാനായി അപ്പാക്രറ്റിക് ടോക്‌സ് കൊടുക്കുന്ന വ്യക്തികളെ വാര്‍ത്തെടുക്കുകയും അത് മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതും വളരെ നല്ലകാര്യമായിരിക്കും. നമ്മുടെ ഫീസ്റ്റ് ആഘോഷങ്ങള്‍ ഇവാഞ്ചലൈസേഷനുമായി ബന്ധപ്പെട്ട് ചെയ്യുന്നത് വളരെ നല്ലതായിരിക്കും.തകര്‍ന്നവര്‍ക്കാണ് സുവിശേഷം നല്‌കേണ്ടത്. രാജ്യത്തിന്റെ നിയമം തെറ്റിക്കാതെ തന്നെ ഈശോയെ നല്കാന്‍ നേഴ്‌സുമാര്‍ക്ക് പരിശീലനം കൊടുക്കുന്നത് വ ളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്. ഫാ. ജോര്‍്ജ് പനയ്ക്കല്‍ നിര്‍ദ്ദേശിച്ചു.
( ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നല്കിയ സന്ദേശത്തില്‍ നിന്ന്)