നായ്ക്കംപറമ്പിലച്ചന്‍ പറഞ്ഞ അനുഭവവും സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയുടെ ശക്തിയും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പങ്കുവച്ച അനുഭവം

ബഹു. നായ്ക്കംപറമ്പിലച്ചന്‍ എന്നോട് പറഞ്ഞ ഒരു സംഭവമുണ്ട്. ആഫ്രിക്കയില്‍ സുവിശേഷപ്രേേഘാഷണത്തിന് പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണത്. അവിടെ കൊള്ളക്കാരുടെ ആക്രമണംരൂക്ഷമാണ്. കൊള്ളക്കാര്‍ കൊലപാതകികളും അക്രമകാരികളുമാണ്. കൊല്ലുന്നവരിലെല്ലാം പിശാചുണ്ട്.

ഒരുദിവസം ഒരു കോണ്‍വെന്റ് ആക്രമിക്കാനായി കൊള്ളക്കാരെത്തി. കൊള്ളക്കാര്‍ ഗെയ്റ്റിങ്കല്‍ വന്ന വിവരം അറിഞ്ഞപ്പോള്‍ കന്യാസ്ത്രീകളെല്ലാം കൂടി ഓടിച്ചെന്ന് സക്രാരിക്കു മുമ്പില്‍ നിന്ന് ഈശോയേ ഈശോയേ എന്ന് വിളിച്ചുതുടങ്ങി. കന്യാസ്ത്രീകള്‍ക്ക് വിളിക്കാന്‍ ഈശോയല്ലാതെ മറ്റാരുമില്ലല്ലോ. അവര്‍ അങ്ങനെ ആര്‍ത്തലച്ചുവിളിച്ചു കൊണ്ടിരുന്നപ്പോള്‍ കൊള്ളക്കാര്‍ അവിടം വിട്ടുപോയി. ഈശോയുടെ നാമം കൂടെക്കൂടെ വിളിക്കണം. അപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും.

ഹര്‍ത്താല്‍ ദിവസം ഞങ്ങള്‍ക്കൊരു ധ്യാനമുണ്ടായിരുന്നു. ഹര്‍ത്താലായാലും ധ്യാനം നടത്തണം. ഞങ്ങള്‍ വണ്ടിയില്‍ യാത്രപുറപ്പെട്ടു. കുറെ ദൂരം ചെന്നപ്പോള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഞങ്ങളുടെ വണ്ടിതടഞ്ഞു. ചീത്ത വാക്കുവിളിച്ചുകൊണ്ട് അവരിലൊരാള്‍ വണ്ടിയുടെ കീ ബലമായി കവര്‍ന്നെടുത്തു. ആ സമയമെല്ലാം ഞാന്‍ ഈശോ ഈശോ എന്ന് വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പെട്ടെന്ന് തന്നെ ആ മനുഷ്യന്‍ വണ്ടിയുടെ അകത്തേക്ക് നോക്കിയതിന് ശേഷം കീ തിരികെ തന്നു. ഞങ്ങള്‍ യാത്ര തുടരുകയും ചെയ്തു.

ഇതാണ് അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന അനുഗ്രഹവും സംരക്ഷണവും. അതുകൊണ്ട് നാം എപ്പോഴും ഈശോയുടെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ടിരിക്കണം. അത് അപകടങ്ങളില്‍ നിന്നും അത്യാഹിതങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.