കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ളത് കമ്പിയിലും സിമന്റിലും പണിത കെട്ടിടങ്ങളാണെന്നും അതിന് കാരണം കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യമാണെന്നും തങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊരു പണിയുമില്ലെന്നും എന്നാല്‍ ഓര്‍ത്തഡോക്‌സ് പോലെയുള്ള സഭാവിഭാഗങ്ങളിലുള്ള വൈദികര്‍ വിവാഹിതരായതുകൊണ്ട് അവര്‍ക്കു കുടുംബത്തിന്റെ ഉത്തരവാദിത്തം ഉള്ളതിനാല്‍ പള്ളിപ്പണിക്കോ കെട്ടിടം പണിക്കോ സമയമില്ലെന്നുമുള്ള എറണാകുളം അങ്കമാലി അതിരൂപത വൈദികന്‍ ഫാ. അഗസ്റ്റ്യന്‍ വട്ടോളിയുടെ അഭിമുഖം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പല വിധത്തില്‍ അദ്ദേഹത്തോടുളള ശക്തമായ വിയോജിപ്പുകള്‍ ഉയരുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ അഡ്വ ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് നല്കിയ പ്രതികരണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
സമൂഹത്തില്‍ ഒരുപാട് തെറ്റിദ്ധാരണപരത്താന്‍ ഇടയാക്കിയേക്കും ആ അഭിമുഖം എന്നതുകൊണ്ടാണ് താന്‍ കമന്റുമായി വന്നിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് അഡ്വ. ഫിലിപ്പ് മാത്യു സംസാരിച്ചുതുടങ്ങുന്നത്.അഗസ്റ്റിയന്‍ വട്ടോളി പേരിന് മുമ്പില്‍ ഫാദര്‍ എന്ന് ചേര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഫാദര്‍ എന്ന് വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫാ. ഫിലിപ്പ് മാത്യു പറയുന്നു. കാരണം പള്ളിയിലിരുന്ന് കമ്പിക്കും സിമന്റിനും വേണ്ടി ജീവിതം പാഴാക്കുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് കോണ്‍ട്രാക്ടര്‍ വട്ടോളി എന്ന് വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. സെമിനാരിയില്‍ പന്ത്രണ്ട് വര്‍ഷം പഠിച്ച് അനേകവര്‍ഷം ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്ത്, ഇന്നും ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ആ മനുഷ്യന് ബ്രഹ്മചര്യത്തെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നത്.
ഓരോ വൈദികനും ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്ന അടിയുറച്ച ബോധ്യം ഞങ്ങള്‍ എല്ലാ വൈദികര്‍ക്കുമുണ്ട്. ക്രിസ്തുവിന്റെ പൗരോഹിത്യ മേഖല തന്നെയാണ് വൈദികര്‍ക്കുമുള്ളതെന്ന ബോധ്യവുമുണ്ട്. അതേതൊക്കെയാണെന്ന് പന്ത്രണ്ടുവര്‍ഷം സെമിനാരിയില്‍ പഠിച്ച, സ്വയം ബുദ്ധിമാനെന്ന് വിശ്വസിക്കുന്ന അങ്ങയോട് ഞാന്‍ പറഞ്ഞുതരേണ്ട കാര്യമൊന്നുമില്ല. ഒരു ബ്രഹ്മചാരിയായി ജീവിച്ച് ബ്രഹ്മചര്യത്തെ അങ്ങേയറ്റം പരിഹസിച്ച് അങ്ങ് നടത്തുന്ന പ്രസ്താവങ്ങള്‍ തീര്‍ത്തും അപഹാസ്യകരമാണ്. സ്ഥിരബുദ്ധി നഷ്ടപ്പെട്ട ആളെപോലെയാണ് വട്ടോളി സംസാരിക്കുന്നത്.മറ്റുള്ളവരെ വേദനിപ്പിക്കാതെ സ്വന്തം ജീവിതമാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ താങ്കള്‍ ഇനിയും വൈകരുത് എന്നും ഫാ. മാത്യു ഫിലിപ്പ് ഓര്‍മ്മിപ്പിക്കുന്നു.
സഭ താങ്കളെ നിര്‍ബന്ധിച്ച് പൗരോഹിത്യവൃത്തിയിലേക്ക് വിളിച്ചതാണെന്ന് താന്‍ കരുതുന്നില്ല, താങ്കള്‍ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാവാം. പ്രാര്‍ത്ഥനയിലൂടെ, ചാരിറ്റിയിലൂടെ സേവനങ്ങളിലൂടെ സഭ നടത്തുന്നത് ഒരു പരിവര്‍ത്തനമാണ്. അത്തരം പ്രവര്‍ത്തനങ്ങളെ താങ്കളെ പോലെയുള്ളവര്‍ കാണുന്നത് വളരെ ലാഘവത്തോടെയാണ്. തനിക്ക് ചേരുന്ന ഒരു ജീവിതശൈലിയല്ല ഇതെന്ന് തോന്നിയാല്‍ അത് അവസാനിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രത്യേകിച്ച് വട്ടോളിക്കും. എത്രയും വേഗം ഇതില്‍ നിന്ന് പിന്മാറുന്നതാണ് ഉചിതം.
സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ചില ശക്തികളുടെ കയ്യിലെ പൂമാലയാകുന്നതിനെക്കാള്‍ ഭേദം മറ്റൊരു ജീവിതാവസ്ഥ തിരഞ്ഞെടുക്കുന്നതാണ്. അഭിമുഖം നടത്തിയ സ്ത്രീയെ തനിക്കറിയില്ലെന്ന് പറയുന്ന ഫാ. മാത്യു ഒരു കാര്യം അവരെയും ഓര്‍മ്മിപ്പിക്കുന്നു. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.
അദ്ദേഹം ഉന്നയിച്ച ഏതു പ്രശ്‌നത്തിനാണ് ഇദ്ദേഹം മറുപടി നൽകിയത് എന്നുകൂടി പറയാമോ?