‘ഫാ. അഗസ്റ്റ്യന്‍ വട്ടോളിക്കെതിരെ ശക്തമായ നടപടികള്‍ അനിവാര്യം’

എറണാകുളം: ഫാ.അഗസ്റ്റ്യന്‍ വട്ടോളിക്കെതിരെ സഭയുടെ കാനോനിക നിയമങ്ങളനുസരിച്ച് ഉടന്‍ ശക്തമായ നടപടികളെടുക്കണമെന്ന് അല്‍മായ ഫോറം. വൈദികരില്‍ ബ്രഹ്മചര്യം ഇനിയും അടിച്ചേല്പിക്കണമോ എന്ന ശീര്‍ഷകത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഫാ. അഗസ്റ്റ്യന്‍ വട്ടോളിയുമായി നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്.

കത്തോലിക്കാസഭയുടെ വൈദികരുടെ ബ്രഹ്മചര്യപാരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഈ അഭിമുഖം. പൊതുസമൂഹത്തില്‍ കത്തോലിക്കാസഭയെ അവഹേളിക്കുന്നതുംവിശ്വാസികള്‍ക്കിടയില്‍ ഉതപ്പ് സൃഷ്ടിക്കുന്നതുമാണ് ബ്രഹ്മചര്യം സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു വലിയ സമ്മാനമാണ്. അതുകൊണ്ടുതന്നെ ഇഷ്ടാനുസൃത പൗരോഹിത്യബ്രഹ്മചര്യം അനുവദിക്കുന്നതിനെ അംഗീകരിക്കുന്നില്ല എന്ന് അടിവരയിട്ട് പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ വൈദികരെ ഓര്‍മ്മിപ്പിക്കുന്നതായും അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.