ഫാ. ആന്റോ കണ്ണമ്പുഴയുടെ സംസ്‌കാരം നാളെ


അങ്കമാലി: ഫാ. ആന്റോ കണ്ണമ്പുഴയുടെ സംസ്‌കാരം നാളെ മൂന്നിന് അങ്കമാലി വിന്‍സെന്‍ഷ്യന്‍ ആശ്രമദേവാലയത്തില്‍ നടക്കും. വിന്‍സെന്‍ഷ്യന്‍ സഭാംഗവും പ്രമുഖ ധ്യാനഗുരുവും കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായിരുന്ന ഫാ. ആന്റോ കണ്ണമ്പുഴയുടെ നിര്യാണം ഇന്നലെയായിരുന്നു സംഭവിച്ചത്. കോവിഡിന് ശേഷമുണ്ടായ ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.

എറണാകുളം അതിരൂപത കരിപ്പാശ്ശേരി ഇടവകയില്‍ പരേതനായ അഗസ്റ്റ്യന്‍- അന്നം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ആനി, പരേതനായ ബ്രദര്‍ ജോസ്, പോളച്ചന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.